Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ'; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി

ഇരിട്ടി: ഇരിട്ടി വെളിമാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി ആറളം വീര്‍പ്പാട് മലയാളം കാട് പുളിന്താനത്ത് കുന്നേല്‍ വീട്ടില്‍ സുരേഷിന്റെയും ജീജയുടെയും മകന്‍ ആരോമല്‍ സുരേഷ് (14) ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലാണ് അന്വേഷണമാവശ്യപ്പെട്ട് കുടുംബം ആറളം പൊലിസില്‍ പരാതി നല്‍കിയത്.

കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ പിഎസ് രാജീവനാണ് പൊലിസില്‍ പരാതി നല്‍കിയത്. സ്‌കുളിലെ ജനല്‍ ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട് ക്‌ളാസ് അധ്യാപികയും പ്രഥമ അധ്യാപകനും കുട്ടിയെ മാനസികമായി പീഢിപ്പിച്ചതായും ഇതു കുട്ടിയെ മാനസികമായി പ്രയാസമുണ്ടാക്കിയതായും ഇതു കാരണമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

kannur

കുട്ടികള്‍ പരസ്പരം വാച്ച് കൈമാറിയപ്പോള്‍ അബദ്ധത്തില്‍ പൊട്ടല്‍ ഉണ്ടായതിന്റെ പേരില്‍ ആരോമലിനെ വിളിച്ചു ഓഫിസില്‍ കൊണ്ടുപോയി. ക്‌ളാസ് അധ്യാപികയും പ്രധാന അധ്യാപകനും കൂടി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി, 300 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി. ഇതുകാരണം മാനസിക പ്രയാസത്തിലായിരുന്നു വിദ്യാര്‍ത്ഥി. ഈ സംഭവമാണ് ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

ആരോമല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷവും കഴിഞ്ഞ മൂന്നിന് പരീക്ഷയ്ക്കു മുന്‍പ് ക്‌ളാസ് ടീച്ചറും പ്രധാന അധ്യാപകനും ആരോമലിനെ വിളിക്കുകയും ദേഷ്യത്തോടെ തുക ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയെ സഹപാഠികളുടെ മുന്‍പില്‍ വെച്ചു അപമാനിച്ചതായും പറയുന്നു. ഇതാണ് ആരോമല്‍ വീട്ടിലെത്തി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ പിതാവ് രാജീവന്‍ സ്‌കൂളിലെ പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും വിദ്യാലയത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നയാളുമാണ്. എന്നാല്‍ ഇത്തരം സംഭവമുണ്ടായിട്ടും സ്‌കൂള്‍ അധികൃതര്‍ പിതാവിനെ വിവരമറിയിച്ചില്ലെന്ന ആരോപണവുമുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+