കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃദ്ധസദനം ജീവനക്കാരിയുടെ ആത്മഹത്യ: മേലുദ്യോഗസ്ഥർക്കെതിരെ ആരോപണം, കേസെടുക്കണമെന്ന് ബന്ധുക്കൾ

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ വൃദ്ധമന്ദിരത്തിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സർക്കാരിന് കീഴിലുള്ള വൃദ്ധമന്ദിരത്തിലെ ജീവനക്കാരി ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്നാണ് പരാതിയുയർന്നിട്ടുള്ളത്. സംഭവത്തിൽ മേലുദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കയ്യില്‍; മൊറട്ടോറിയം കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതിസാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കയ്യില്‍; മൊറട്ടോറിയം കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

വൃദ്ധസനദത്തിൽ മേട്രണായി ജോലി നോക്കിവന്നിരുന്ന പാപ്പിനിശ്ശേരി സ്വദേശിനിയായ പി ജ്യോത്സനയെ തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ സർക്കാർ സ്ഥാപനത്തിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുൾപ്പെടെയുള്ള ചിലർ ജ്യോത്സനയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.

 death-15732

Recommended Video

cmsvideo
കണ്ണൂര്‍; വൃദ്ധ മന്ദിരത്തിൽ ജീവനക്കാരിയുടെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം; അന്വേഷണം ഉർജിതം

സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കും ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ജ്യോത്സന ആത്മഹത്യ ചെയ്തതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

English summary
Relatives seek action against higher officials on suicide of Old age home staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X