കണ്ണൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടരുന്നു; ഏഴ് ക്യാമ്പുകളിലായി 1398 പേര്‍
കണ്ണൂര്‍: ജില്ലയിലെ മഴക്കെടുതിയും പ്രകൃതിക്ഷോഭവും മൂലം തുറന്ന ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 504 കുടുംബങ്ങളിലായി 1398 പേരാണ് അഭയം തേടിയിരിക്കുന്നത്. ശനിയാഴ്ച വരെ 12 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചിടത്ത് സ്ഥിതി സാധാരണ നിലയിലായതിനാല്‍ അവ നിര്‍ത്തി.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച ഇരിട്ടി താലൂക്കിലാണ് അഞ്ച് ക്യാമ്പുകളും. പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളില്‍ ഓരോ ക്യാമ്പുകളാണുള്ളത്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകള്‍ ഇവയാണ്. കേളകം പഞ്ചായത്തിലെ കോളിത്തട്ട് ജി.യു.പി സ്‌കൂള്‍, ശാന്തിഗിരി-20 കുടുംബങ്ങള്‍, 65 അംഗങ്ങള്‍. കൊട്ടിയൂര്‍ പഞ്ചായത്തിലാണ് നാല് ക്യാമ്പുകള്‍. മന്ദംചേരി എസ്.എന്‍ എല്‍.പി സ്‌കൂള്‍ 102 കുടുംബങ്ങള്‍, 224 പേര്‍, നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ 56 കുടുംബങ്ങള്‍, 238 പേര്‍, കണ്ടപ്പുറം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍ 28 കുടുംബങ്ങള്‍, 112 പേര്‍, നീണ്ടുനോക്കി ഐ.ജെ.എം.എച്ച്.എസ്.എസ് 176 കുടുംബങ്ങള്‍, 492 പേര്‍.

തളിപ്പറമ്പ് താലൂക്കില്‍ വെള്ളാട് കാപ്പിമല വിജയഗിരി ജി.യു.പി സ്‌കൂളില്‍ 64 കുടുംബങ്ങളിലായി 171 പേരും പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്ക പള്ളിയില്‍ 58 കുടുംബങ്ങളിലായി 96 പേരും ഉണ്ട്. ഇവര്‍ക്ക് റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ എല്ലാവിധ സഹായങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയെ തുടര്‍ന്നുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭക്ഷ്യ വകുപ്പ് ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ : 0495 - 2374798, 9188527314.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications