Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; അഡ്വ. മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വ്യാപകമായി മഴക്കെടുതിയുണ്ടായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി മണ്ണിടിച്ചലും നാശനഷ്‌ടങ്ങളും സംഭവിച്ചിട്ടുണ്ട്. കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ ,തെറ്റുമ്മൽ, ചെമ്പുക്കാവ്, പാലയത്തുവയൽ ,മാങ്ങാട്ടിടം കണ്ടേരി ഭാഗത്തും , കണ്ണവം പുഴ ഗതി മാറി ഒഴുകിയ ഭാഗം, ഉൾപ്പടെയുള്ള പ്രദേശങ്ങളിലും തുടർച്ചയായ മഴകാരണം കനത്ത നാശനഷ്‌ടങ്ങൾ സംഭവിച്ചു.

പാലങ്ങൾ ഒലിച്ചു പോയതു കാരണം പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ദുരിത ബാധിതരെ മാറ്റിപ്പാർപ്പിക്കാൻ നടപടിയുണ്ടാകണം. വയനാട്ടിലെ മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത ആവശ്യമാണ്. മണ്ണിടിച്ചൽ സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

kannurdcc

ജില്ലയിൽ കോൺഗ്രസിൻ്റെ പാർട്ടി പരിപാടികൾ മാറ്റി വെച്ച് നേതാക്കളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ടിനോടൊപ്പം കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ, സാജൻ ചെറിയാൻ , പിവി രമേശൻ , എംവി ചിത്രകുമാർ ഷംഷീർ അയ്യപ്പൻ തോട് തുടങ്ങിയ നേതാക്കൾ ദുരിത മേഖലകൾ സന്ദർശിച്ചു.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായപ്രകൃതി ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ മലയോരമേഖലകളിൽ അതീവജാഗ്രത പാലിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ഡ്വ.അബ്ദുൽകരീം ചേലേരിയും ജനറൽസെക്രട്ടറി കെടി സഹമുള്ളയും ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

ഇരിക്കൂർ, പേരാവൂർ,മട്ടന്നൂർ ,തളിപ്പറമ്പ്,പയ്യന്നൂർ മണ്ഡലങ്ങളിലെ മലയോരമേഖലകളിൽ കഴിഞ്ഞകാലങ്ങളിലൊക്കെ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചതാണ്. ഇവിടങ്ങളിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് സ്വീകരിക്കേണ്ടത്.

മഴ കനക്കുന്ന ഈ വേളയിൽ മലയോരങ്ങളിലെ അതിതീവ്രമേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പുവരുത്തണം. ദുരന്തനിവാരണസേനയുടെ സാന്നിധ്യം ജില്ലയിൽ ഉറപ്പുവരുത്തുന്നതിനും നടപടികൾ ഉണ്ടാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+