• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചികിത്സക്കിടെ രക്ഷപ്പെട്ട കൊവിഡ് രോഗിയായ റിമാൻഡ് പ്രതിയുടെ പരിശോധനാ ഫലം നെഗറ്റീവ്!

  • By Desk

ഇരിട്ടി: കണ്ണൂർ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ച ചികിത്സയ്ക്കിടെ രക്ഷപ്പെട്ട കൊവിഡ് ബാധിതനായ റിമാൻഡ് പ്രതിക്ക് വൈറസ് രോഗബാധയില്ലെന്ന് വ്യക്തമായി. കഴിഞ്ഞ ശനിയാഴ്ച്ച അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും ചാടി ഇരിട്ടി ടൗണില്‍ വെച്ച് പിടിയിലായ തടവ് പുള്ളിയുടെ കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.

കണ്ണൂരിൽ 35 പേർക്ക് കൂടി കൊവിഡ് രോഗമുക്തി: അഞ്ചു പേർക്ക് വൈറസ് ബാധ

ആറളം വെളിമാനം സ്വദേശിയായ ദിലീപെന്ന 19 കാരനാണ് ഫലം നെഗറ്റീവായത്. ആറളത്തെ അടിപിടി കേസില്‍ റിമാന്‍ഡിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി ഈ മാസം 21-ന് തെളിവെടുപ്പിനായി ആറളത്ത് കൊണ്ടുവന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു.

ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് 23-ന് നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും 24-ന് രാവിലെ മുങ്ങിയ യുവാവിനെ ഇരിട്ടി പഴയ സ്റ്റാന്റില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

25-ന് എടുത്ത പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ആറളം പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ ഏഴുപോലീസുകാര്‍, മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 10 കോടതി ജീവനക്കാര്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 3 ആരോഗ്യ പ്രവര്‍ത്തകര്‍, 10 ജയില്‍ ഉദ്യോഗസ്ഥര്‍, 10 സഹതടവുകാര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.ഇതിനിടെ

ക​ണ്ണൂ​രി​ൽ ശ​നി​യാ​ഴ്ച അ​ഞ്ചു​പേ​ർ​ക്കു മാ​ത്രം കോ​വി​ഡ്. 35 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും സ​മ്പർക്കം മൂ​ലം ര​ണ്ടു​പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബം​ഗ​ളു​രു​വി​ൽ നി​ന്ന് ജൂ​ലൈ 28-നെ​ത്തി​യ പി​ണ​റാ​യി സ്വ​ദേ​ശി 40-കാ​ര​ൻ, 29-നെ​ത്തി​യ ചി​റ്റാ​രി​പ്പ​റ​മ്പ്സ്വ​ദേ​ശി 21-കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ. തൃ​പ്പ​ങ്ങോ​ട്ടൂ​ർ സ്വ​ദേ​ശി 20-കാ​ര​ൻ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ തി​ലാ​ന്നൂ​ർ സ്വ​ദേ​ശി 26-കാ​രി എ​ന്നി​വ​ർ​ക്കാ​ണ് സ​മ്പർ​ക്കം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സ് അ​യ്യ​ൻ​കു​ന്ന് സ്വ​ദേ​ശി (ഇ​പ്പോ​ൾ പ​രി​യാ​ര​ത്ത് താ​മ​സം) 36-കാ​രി​യാ​ണ് രോ​ഗം ബാ​ധി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക.

ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1386 ആ​യി. ഇ​വ​രി​ൽ 925 പേ​ർ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. പാ​ല​യാ​ട് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്വ​ദേ​ശി 34-കാ​ര​ൻ, പാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ 25-കാ​ര​ൻ, 52-കാ​ര​ൻ, ത​ല​ശേ​രി സ്വ​ദേ​ശി 39-കാ​ര​ൻ, കോ​ട്ട​യം മ​ല​ബാ​ർ സ്വ​ദേ​ശി​ക​ളാ​യ 21-കാ​ര​ൻ, 20-കാ​ര​ൻ, 14-കാ​ര​ൻ, ആ​ർ​മി ആ​ശു​പ​ത്രി​യി​ലും, ആ​ർ​മി സി​എ​ഫ്എ​ൽ​ടി​സി​യി​ലും, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലു​മാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന 28 ഡി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

കൊ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9825 പേ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ 30598 സാമ്പിളുകൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 29304 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 1294 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

English summary
Remand accused escapes from Treatment centre tests coronavirus negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X