കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ റീപോളിങില്‍ ഏഴു ബൂത്തുകളിലും പോളിങ് കുറഞ്ഞു; മുന്നണികൾക്ക് കനത്ത തിരിച്ചടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയ കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളില്‍ നടന്ന റീ പോളിങ്ങില്‍ നേരിയ ശതമാനക്കുറവ്. അവസാന നിമിഷം നടത്തിയ ശക്തമായ പ്രാചരണത്തില്‍ പരമാവധി വോട്ടുകള്‍ പെട്ടിയിലിക്കാനായിരുന്നു മുന്നണികളുടെ ശ്രമം.

<strong><br>വരന്തരപ്പിള്ളിയില്‍ കനകദുര്‍ഗക്കുനേരെ ബിജെപി പ്രതിഷേധം; പോലീസ് ലാത്തിവീശി, വരന്തരപ്പിള്ളി സിഐക്കും രണ്ട് ബിജെപിക്കാര്‍ക്കും പരിക്ക്!</strong>
വരന്തരപ്പിള്ളിയില്‍ കനകദുര്‍ഗക്കുനേരെ ബിജെപി പ്രതിഷേധം; പോലീസ് ലാത്തിവീശി, വരന്തരപ്പിള്ളി സിഐക്കും രണ്ട് ബിജെപിക്കാര്‍ക്കും പരിക്ക്!

എന്നാല്‍ ഏഴു ബൂത്തുകളിലും നേരിയ പോളിങ് ശതമാനക്കുറവാണ് ഉïായത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്‌കൂളിലെ 52, 53 നമ്പര്‍ ബൂത്തുകളില്‍ റീപോളിങ്ങില്‍ ശതമാനം കുറഞ്ഞു. 53ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനാല്‍ ഒരുമണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. പകരം മെഷീന്‍ കൊïു വന്നാണ് വോട്ടിങ് പുനരാരംഭിച്ചത്. ഇതിനു പുറമെ ഒരു വോട്ടറുടെ വോട്ട് മെഷീനില്‍ പതിഞ്ഞില്ലെന്ന പരാതിയും ഉïായി. ഉദ്യോഗസ്ഥരെത്തി വോട്ട് പതിഞ്ഞിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കി പ്രശ്‌നം പരിഹരിച്ചു.

Re polling

പാമ്പുരുത്തി മാപ്പിള യു.പി സ്‌കൂളിലെ 166ാം നമ്പര്‍ ബൂത്തില്‍ 82.71 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ ഉïായിരുന്ന 1249 വോട്ടില്‍ രï് ഇ.ഡി.സി വോട്ട് ഉള്‍പ്പെടെ 1033 വോട്ട് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 82.95 ശതമാനമാണ് പോളിങ്. അഞ്ച് ഇ.ഡി.സി വോട്ടുകള്‍ ഉള്‍പ്പെടെ 1036 വോട്ടാണ് പോള്‍ ചെയ്തത്. കള്ളവോട്ടുകള്‍ തടയുന്നതിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമെ അഞ്ച് ഇ.ഡി.സി വോട്ടും പോള്‍ ചെയ്തു. ലീഗിന്റെ ശക്തികേന്ദ്രമായ പാമ്പുരുത്തിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം വോട്ട് കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സി.പി.എം ആരോപണം. ശക്തമായ പൊലിസ് സുരക്ഷയില്‍ നടന്ന റീപോളിങ്ങില്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകളുടെ നീï നിര പ്രത്യക്ഷപ്പെട്ടിരുന്നു.

കാസര്‍കോട് ലോക്‌സഭാ മണ്‍ലത്തിലെ പുതിയങ്ങാടിയില്‍ റീപോളിങ് നടന്ന ബൂത്തുകളില്‍ അതിരാവിലെ തന്നെ വോട്ടര്‍മാര്‍ എത്തിയിരുന്നു. വോട്ടര്‍മാരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ ബൂത്തില്‍ എത്തിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് ഇടപെട്ടാണ് ഇവരെ മാറ്റിയത്.

പോളിങ് ബൂത്തിനു സമീപം സി.പി.എം, ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചത് ഏറെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിരുന്നു. പുതിയങ്ങാടിയിലെ ബൂത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനും എത്തിയിരുന്നു. പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തിലും കയ്യൂര്‍ ചീമേനി കൂളിയോട് ജി.എച്ച്.എസ്.എസിലെ 48ാം നമ്പര്‍ ബൂത്തിലും വോട്ടര്‍മാര്‍ രാവിലെ തന്നെ എത്തി വോട്ടുരേഖപ്പെടുത്തി.

റീ പോളിങ് ശതമാനം (പഴയതു ബ്രായ്ക്കറ്റില്‍)

പാമ്പുരുത്തി മാപ്പിള എ യു.പി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) 82.81 (82.95)

കുന്നിരിക്ക യു.പി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 52) 88.86%(91. 32)

കുന്നിരിക്ക യു.പി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 53) 85.08 (89.05)

കാസര്‍കോട് ലോക്‌സഭാ മണ്ഡലം

പിലാത്തറ യു.പി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19) 83.04 (88.82)

പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 69) 77.77 (80.08)

പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ (ബൂത്ത് നമ്പര്‍ 70) 71.76%(79.96)

കയ്യൂര്‍ ചീമേനി കൂളിയോട് ജി.എച്ച്.എസ്.എസ് ന്യൂ ബില്‍ഡിങ് (ബൂത്ത് 48) 84.13 % (88.09)

English summary
Repolling; Poling has gone down in seven booths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X