പരിയാരത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം: മുള്ളന്‍ പന്നിയെ കടിച്ചുകീറി, സ്ഥിരീകരിക്കാതെ വനംവകുപ്പ്
കണ്ണൂര്‍: തളിപ്പറമ്പ് : പരിയാരം സെന്‍ട്രല്‍ റേഷന്‍ കടക്ക് സമീപം പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതുപ്രകാരം വനംവകുപ്പ് അധികൃതരും പോലീസും പ്രദേശത്ത് തെരച്ചില്‍ നടത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് പരിയാരം സെന്‍ട്രലില്‍ റേഷന്‍ കടക്ക് സമീപം പുലിയെന്ന് സംശയിക്കുന്ന മൃഗത്തെകണ്ടത്. രാവിലെ നടക്കാനിറങ്ങിയ ആളുകള്‍ ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോഴേക്കും അത് അടുത്തേക്ക് വരാന്‍ തുടങ്ങിയതോടെ ഭയന്ന പ്രഭാതസവാരിക്കാര്‍ ഓടി രക്ഷപ്പെട്ടു.
പുലര്‍ച്ചെ കണ്ട മൃഗം പുലിയാണെന്ന് തന്നെയാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വനം വകുപ്പുദ്യോഗസ്ഥരും പോലീസും രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃഗങ്ങളെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് രണ്ടിടങ്ങളില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും അത് പുലിയുടേതാണോയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പുലിയെ കണ്ട സ്ഥലത്തിനടുത്തായി കടിച്ചുകീറിയ നിലയില്‍ ഒരു മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെവി ജയപ്രകാശിന്റെ നേതൃത്വത്തില്‍ എത്തിയ വനം വകുപ്പ് സംഘം മുള്ളന്‍പന്നിയുടെ ജഡം വനം വകുപ്പ് ഓഫീസിലെത്തിച്ചു. ഇത് ബുധനാഴ്ച്ച രാവിലെ വെറ്റിനറി സര്‍ജന്റെ പരിശോധനക്ക് വിധേയമാക്കും. വീണ്ടും പുലിയെ കാണുകയാണെങ്കില്‍ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കിയതായി പരിയാരം പഞ്ചായത്ത് അംഗം പി വി സജീവന് പറഞ്ഞു. മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തിയത് പ്രദേശവാസികളെയും ഭീതിയിലായിരിക്കയാണ്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications