കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം: മുള്ളന്‍ പന്നിയെ കടിച്ചുകീറി, സ്ഥിരീകരിക്കാതെ വനംവകുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് : പരിയാരം സെന്‍ട്രല്‍ റേഷന്‍ കടക്ക് സമീപം പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതുപ്രകാരം വനംവകുപ്പ് അധികൃതരും പോലീസും പ്രദേശത്ത് തെരച്ചില്‍ നടത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് പരിയാരം സെന്‍ട്രലില്‍ റേഷന്‍ കടക്ക് സമീപം പുലിയെന്ന് സംശയിക്കുന്ന മൃഗത്തെകണ്ടത്. രാവിലെ നടക്കാനിറങ്ങിയ ആളുകള്‍ ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോഴേക്കും അത് അടുത്തേക്ക് വരാന്‍ തുടങ്ങിയതോടെ ഭയന്ന പ്രഭാതസവാരിക്കാര്‍ ഓടി രക്ഷപ്പെട്ടു.

 'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി 'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

പുലര്‍ച്ചെ കണ്ട മൃഗം പുലിയാണെന്ന് തന്നെയാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വനം വകുപ്പുദ്യോഗസ്ഥരും പോലീസും രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃഗങ്ങളെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് രണ്ടിടങ്ങളില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും അത് പുലിയുടേതാണോയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പുലിയെ കണ്ട സ്ഥലത്തിനടുത്തായി കടിച്ചുകീറിയ നിലയില്‍ ഒരു മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.

tigerthreatkannur-

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെവി ജയപ്രകാശിന്റെ നേതൃത്വത്തില്‍ എത്തിയ വനം വകുപ്പ് സംഘം മുള്ളന്‍പന്നിയുടെ ജഡം വനം വകുപ്പ് ഓഫീസിലെത്തിച്ചു. ഇത് ബുധനാഴ്ച്ച രാവിലെ വെറ്റിനറി സര്‍ജന്റെ പരിശോധനക്ക് വിധേയമാക്കും. വീണ്ടും പുലിയെ കാണുകയാണെങ്കില്‍ പ്രദേശത്ത് പുലിക്കെണി സ്ഥാപിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കിയതായി പരിയാരം പഞ്ചായത്ത് അംഗം പി വി സജീവന്‍ പറഞ്ഞു. മുള്ളന്‍പന്നിയുടെ ജഡം കണ്ടെത്തിയത് പ്രദേശവാസികളെയും ഭീതിയിലായിരിക്കയാണ്.

English summary
Report says tiger found from Pariyaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X