കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വൈഡ് ബോഡി എയർക്രാഫ്റ്റ് തുടങ്ങണം: നിവേദനം നൽകി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് കണ്ണൂരില്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ദുബൈയിലെ കണ്ണൂരുകാരുടെ സാമൂഹ്യ സംഘടനകള്‍ എയര്‍ ഇന്ത്യയുടെ ഗള്‍ഫ് കോ- ഓപറേഷന്‍ കൗണ്‍സിലിനു മുൻപാകെ നിവേദനം നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ സംവിധാനങ്ങള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് സംവിധാനം എത്തേണ്ടത് അത്യാവശ്യമാണ്.

ഇന്നും നാളെയും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ പ്രായം രേഖപ്പെടുത്തുംഇന്നും നാളെയും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ പ്രായം രേഖപ്പെടുത്തും

അടിയന്തിരമായി വലിയ എയര്‍ക്രാഫ്റ്റുകള്‍ കണ്ണൂരിലേക്ക് സര്‍വ്വീസ് തുടങ്ങണമെന്നാണ് ഗള്‍ഫ് മലയാളികളുടെ ആവശ്യം. ഇതിനു വേണ്ടിയാണ് ദുബൈയിലെ കണ്ണൂരുകാരുടെ സാമൂഹ്യ സംഘടനകള്‍ ചേര്‍ന്ന് എയര്‍ ഇന്ത്യയുടെ ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ തലവന്‍ മോഹിത് സെയ്‌നിന് നിവേദനം നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളം ഡയരക്ടര്‍ ഡോ. എം പി ഹസ്സന്‍കുഞ്ഞിയുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം നല്‍കിയത്.

airport-15

നിവേദക സംഘത്തില്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, അഡ്വ. ആഷിഖ്, സി ജയചന്ദ്രന്‍, ആര്‍കിടെക്ട് മധുകുമാര്‍, ജയകൃഷ്ണന്‍, കെ.എസ് ഷംശീര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. നേരത്തെ കണ്ണൂർ വിമാനതാവളത്തിൽ നിന്നും വിദേശ വിമാന സർവിസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് ആദ്യ യാത്രക്കാർ ദുബൈയിലേക്ക് വിമാന സർവിസ് നടത്തിയിരുന്നു ഇതിന്റെ ഭാഗമായി കണ്ണൂരിലെ പ്രവാസികൾ നിരവധി പരിപാടികളും നടത്തിയിരുന്നു.

English summary
Request to launch Air India body air craft in kannur-airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X