Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണത്ത് അതിഥിതൊഴിലാളികള്‍ വാടകവീട് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തുന്നതായി ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ വളപട്ടണം കേന്ദ്രീകരിച്ചു അതിഥി തൊഴിലാളികള്‍ അനാശാസ്യവും പെണ്‍വാണിഭവും നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് ഇടപ്പെട്ടു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചു നാട്ടുകാര്‍ വീടുവളയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്ത് പോലീസെത്തി താമസക്കാരെ ബലമായി ഒഴിപ്പിച്ചു. ഇതിനിടെ പോലീസിന്റെ കൃത്യനിര്‍വ്വഹം തടസപ്പെടുത്തിയ പ്രദേശവാസിയായ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെ പാപ്പിനിശേരി കാട്ടിയത്താണ് സംഭവം. അതിഥി തൊഴിലാളികള്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ താമസിക്കുന്ന വീടു കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതെന്ന ആരോപണമുയര്‍ന്നത്. പരിസരവാസികളായ നാട്ടുകാര്‍ക്ക് ശല്യമായതോടെയാണ് 300 ഓളം പേര്‍ വീട് വളഞ്ഞത്.അനാശാസ്യ പ്രവര്‍ത്തനത്തിനായി ഞായറാഴ്ച്ച വൈകുന്നേരം ചാലോട് ഭാഗത്ത് താമസിക്കുന്ന കൂടുതല്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ എത്തിയെന്നു ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

woman31

ആറ് സ്ത്രീകളും 13 പുരുഷന്മാരുമാണ് ഈ സമയം വാടക വീട്ടില്‍ ഉണ്ടായിരുന്നത്.നാട്ടുകാരില്‍ ചിലര്‍ വളപട്ടണം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം എസ്.ഐ. രേഷ്മയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. വാതിലടച്ച് അകത്ത് കൂടിയ അതിഥി തൊഴിലാളികളോട് വാതില്‍ തുറക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാതില്‍ തുറന്ന് ബലപ്രയോഗത്തിലൂടെ അകത്ത് കടക്കാനും ശ്രമം നടത്തി.

സംഭവവുമായി ബന്ധപ്പെട്ട്‌പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ പട്ടേരി ഹൗസില്‍ ഉമേഷിനെ (35) എസ്.ഐ. രേഷ്മ അറസ്റ്റ് ചെയ്തു.വീട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നത് വ്യക്തമായതോടെ നാട്ടുകാരുടെ ഉറച്ച നിലപാടില്‍ അതിഥി തൊഴിലാളികളെ വാടക വീട്ടില്‍ നിന്നും പൂര്‍ണമായി ഒഴിപ്പിച്ച ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം പോലീസ് തണുപ്പിച്ചത്. ആസാംസ്വദേശിനികളായ യുവതികളെയാണ് ഇതിനായി കൊണ്ടുവന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. നേരത്തെ ഇതേ ആരോപണം ഉന്നയിച്ചു ഇവിടേക്ക് വരികയായിരുന്ന രണ്ടു ഇതരസംസ്ഥാനതൊഴിലാളികളായ രണ്ടു യുവാക്കളെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+