കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘അമ്മാവന്‍ സിന്‍ഡ്രോം’ മാറണം; ചില നേതാക്കളെ കൊണ്ട് പാർട്ടിക്കെന്ത് ഗുണം: തരൂരിന് പിന്തുണച്ച് പ്രമേയം

Google Oneindia Malayalam News

കണ്ണൂർ: ശശി തരൂരിന്റെ കോഴിക്കോട് പരിപാടി യൂത്ത് കോണ്‍ഗ്രസ് റദ്ദാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോഴിക്കോട് പരിപാടി പിന്നീട് ഔദ്യോഗിമല്ലാതെ നടത്തിയെങ്കിലും കണ്ണൂരില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പടേയുള്ള നേതാക്കള്‍ പങ്കെടുത്ത വലിയ പരിപാടിയായിരുന്നു നടന്നത്. കെ സുധാകരന്‍ ശശി തരൂരിന് പിന്തുണ നല്‍കുന്നുവെന്നതിന്റെ സൂചനായി വരെ ഇത് വിലയിരുത്തപ്പെട്ടു. ഇപ്പോഴിതാ കണ്ണൂരില്‍ നിന്ന് തന്നെ ശശി തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള പ്രമേയവും യൂത്ത് കോണ്‍ഗ്രസ് പാസാക്കിയിരിക്കുകയാണ്.

മാപ്പ് പറഞ്ഞ് റിയാസ്, ആരതി പൊടിയെക്കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; ആരേയും ഭയന്നിട്ടല്ലമാപ്പ് പറഞ്ഞ് റിയാസ്, ആരതി പൊടിയെക്കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; ആരേയും ഭയന്നിട്ടല്ല

നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നുമാണ് മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേയും പ്രമേയും രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെ..

 shashi-tharror-1

'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ല. യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. അത്തരത്തിലുള്ള നേതാക്കള്‍ക്ക് ചില നേതാക്കള്‍ ഭ്രഷ്ട് കല്‍പിക്കുന്നത് താന്‍പോരിമയാണ്. അത്തരം ഭ്രഷ്ട് കൊണ്ട് ഇല്ലാതാകുന്നതല്ല ആ നേതാക്കളുടെ ജനപിന്തുണയെന്ന് മനസിലാക്കണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു.

സ്വന്തം ബൂത്തില്‍ പോലും ഇടപെടല്‍ നടത്താത്ത അഖിലേന്ത്യ തലത്തില്‍ പൂമ്പാറ്റയാകുന്ന ചില നേതാക്കളുണ്ട്. അത്തരം നേതാക്കളെ കൊണ്ട് ഈ പാര്‍ട്ടിക്ക് എന്ത് ഗുണമാണുള്ളതെന്ന് ദേശീയ നേതൃത്വം ചിന്തിക്കണം. അക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ നേതാക്കള്‍ തയാറാകണം. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നടപടിയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പുനഃസംഘടന അടക്കമുള്ളവ ഏറെ കാലമായി ഇല്ലാത്തത് രാഷ്ട്രീയ വന്ധ്യംകരണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ല

English summary
Resolution of Kannur Youth Congress in support of Shashi Tharoor: Ammavan syndrome must change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X