രണ്ട് വര്‍ഷമായുള്ള നിയന്ത്രണം നീക്കി; മാക്കൂട്ടം ചുരം പാത സജീവമായി
കണ്ണൂര്‍: മാക്കൂട്ടം ചുരംപാതയില്‍ രണ്ട് വര്‍ഷമായി തുടര്‍ന്ന നിയന്ത്രണങ്ങള്‍ നീക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും നീക്കിയതോടെ ചുരം പാത വഴിയുള്ള യാത്രക്കാരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. കൊവിഡിന്റെ പേരില്‍ സംസ്ഥാന അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞത് ആദ്യം മാക്കൂട്ടത്തായിരുന്നു. ആര്‍ ടി പി സി ആര്‍ നിബന്ധന എടുത്തു കളഞ്ഞ ആദ്യ ദിവസം തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

കഴിഞ്ഞ 201 ദിവസവും കണ്ണൂര്‍ കുടക് ബസ് ഗതാഗതം ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ബെംഗളൂരു, മൈസൂരു ദീര്‍ഘ ദൂര ബസുകള്‍ അനുവദിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമായിരുന്നു പുനരാരംഭിച്ചത്.എന്നാല്‍ നിയന്ത്രണം നീക്കിയതോടെ പൊതുഗതാഗതവും പൂര്‍ണതോതിലായി. ഇതോടെ മേഖലയിലെ വ്യാപാര-വാണിജ്യ മേഖലയിലും ഉണര്‍വ് പ്രകടമായി. േെകാവിഡിനെത്തുടര്‍ന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരുവര്‍ഷമായി അതുപോലെ തുടരുകയായിരുന്നു.
Recommended Video

കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രാജ്യം മുഴുവന്‍ നിയന്ത്രണം ഇല്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവിറക്കിയിട്ടും ചുരം പാതയിലെ നിയന്ത്രണം നീക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. കേരള-ഗോവ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ വേണമെന്ന ഉത്തരവ് വ്യാഴാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചത്. രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് അതിര്‍ത്തി കടക്കാന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആര്‍.ടി.പി.സി.ആര്‍. നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടുള്ള ഉത്തരവ് ചെക്‌പോസ്റ്റ് അധികൃതര്‍ക്ക് ലഭിച്ചത്.
ഇതോടെ ഇരു സംസ്ഥാന ജില്ലകളെയും കോര്‍ത്തിണക്കിയുള്ള ലൈന്‍ ബസ് ഗതാഗതവും പുനരാരംഭിച്ചു. കേരളത്തില്‍ ഭൂരിഭാഗം പേരും 2 ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിനാല്‍ മലയാളികള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം കര്‍ണാടക യാത്ര ബുദ്ധിമുട്ട് ആകില്ലെന്നാണ് വിലയിരുത്തുന്നത്.ആര്‍ ടി പി സി ആര്‍ നിബന്ധന പിന്‍വലിച്ചെങ്കിലും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്ളതിനാല്‍ മാക്കൂട്ടം കൊവിഡ് ചെക്ക് പോസ്റ്റിലെ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടില്ല.
അതേസമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് ചുരം പാതയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിരാജ് പേട്ടയില്‍ മധുരം വിതരണം ചെയ്തു. കുടക് ഡി സി സി പ്രസിഡന്റ് ധര്‍മരാജ ഉത്തപ്പ, വീരാജ്പേട്ട നഗരസഭാ കൗണ്‍സിലര്‍ സി കെ പ്രിത്യുനാഥ്, ഡി സി സി അംഗം ആര്‍ കെ സലാം, കോണ്‍ഗ്രസ് വീരാജ്പേട്ട ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ജി ജി മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications