കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോസ്റ്റല‍്‍ ബാലറ്റ്‌ റെയ്ഡ്: വിവരം ചോര്‍ത്തിയത് പോലീസുകാര്‍, എസ്പിക്കെതിരെ ഇടതു അനുകൂലികള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റ് വിവാദത്തെ തുടര്‍ന്ന് കണ്ണൂരില്‍ നടന്ന മിന്നല്‍ പരിശോധനയ്‌ക്കെതിരെ ഒരുവിഭാഗം പൊലിസുകാര്‍ ജില്ലാപൊലിസ് മേധാവി ശിവവിക്രമിനെതിരെ പ്രതിഷേധത്തില്‍. യുഡിഎഫ് അനുകൂലികളുടെ ആവശ്യാര്‍ഥം എ ആര്‍ ക്യാംപില്‍ റെയഡു നടത്തിയ എസ് പി പൊലിസ് സേനയുടെ ആത്മവീര്യം കെടുത്തിയെന്നാണ് ഇവരുടെ പരാതി. ചട്ടലംഘനം നടത്തിയ എസ് പിയെ ഉടന്‍ മാറ്റണമെന്നാവശ്യപ്പെ‌ട്ട് ഇടതു അനുകൂലികള്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നാണ്‌ വിവരം.

മമതാ ബാനർജി ജനാധിപത്യത്തെ കൊലചെയ്തുവെന്ന് ബിജെപി; ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മമതമമതാ ബാനർജി ജനാധിപത്യത്തെ കൊലചെയ്തുവെന്ന് ബിജെപി; ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് മമത

മുഖ്യമന്ത്രി യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചുവന്നാലുടന്‍ തന്നെ ഇവര്‍ എസ് പിക്കെതിരെ പരാതി നല്‍കും. പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അസോസിയേഷന്‍ നേതാക്കള്‍ കൈപ്പറ്റിയ സംഭവത്തെ തുടര്‍ന്നാണ് കണ്ണൂരിലും മിന്നല്‍ പരിശോധന നത്തിയത്. എന്നാല്‍ മിന്നല്‍ പരിശോധനക്കു മുന്‍പു തന്നെ വിവരം ചോര്‍ന്നതിനാല്‍ ഒന്നും തന്നെ കണ്ടെത്താനായില്ല,

 എആര്‍ ക്യാമ്പില്‍ റെയ്ഡ്

എആര്‍ ക്യാമ്പില്‍ റെയ്ഡ്

കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. എആര്‍ ക്യാമ്പിന്റെ ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം രാത്രി എട്ട് മണി മുതലാണ് പരിശോധന നടത്തിയത്. തലശ്ശേരി എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്.

 ഐജി പോലും അറിഞ്ഞില്ലെന്ന്

ഐജി പോലും അറിഞ്ഞില്ലെന്ന്


എആര്‍ ക്യാമ്പില്‍ പോസ്റ്റല്‍ ബാലറ്റിനു വേണ്ടിയുള്ള റെയ്ഡ് പോലീസ് സേനക്ക് അവമതിപ്പുണ്ടാക്കിയിരിക്കയാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പിക്കെതിരെ നിയമപരമായ വിശദീകരണം ചോദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പോലീസ് ചീഫ് നിര്‍ദേശിച്ച മിന്നല്‍ പരിശോധന കണ്ണൂര്‍ റെയ്ഞ്ച് ഐജി പോലും അറിഞ്ഞില്ലെന്നാണ് പോലീസ് അസോസിയേഷന്‍ നേതാക്കളുടെ ആരോപണം. എസ്പി യുഡിഎഫുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണവും ഇടതുനേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

46 പേരുടെ പോസ്റ്റല്‍ വോട്ട്

46 പേരുടെ പോസ്റ്റല്‍ വോട്ട്


കണ്ണൂര്‍ ജില്ലാപൊലിസ് മേധാവിയായി ജി ശിവ വിക്രം സ്ഥാനമേറ്റിട്ട് ഒന്നര വര്‍ഷമായി. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച പ്രശ്നം കാസര്‍ഗോഡ് ജില്ലയിലും നിലനില്‍ക്കുന്നുണ്ട്. ബേക്കല്‍, ബേഡകം, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലും 46 പേരുടെ പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പാലക്കുന്നിലെ കോട്ടിക്കുളം പോസ്റ്റോഫീസില്‍ നിന്നും അതാത് ഉപ വരണാധികാരികള്‍ക്ക് തപാല്‍ വോട്ട് അയച്ചെങ്കിലും 11 പേര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചത്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു ചുമതല നിര്‍വ്വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തിനാല്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

 പോസ്റ്റ് ഓഫീസിലെ അപേക്ഷ വൈകിയത്

പോസ്റ്റ് ഓഫീസിലെ അപേക്ഷ വൈകിയത്

പോസ്റ്റോഫീസില്‍ ഏപ്രില്‍ 12 നും 16 നുമായി നല്‍കിയ അപേക്ഷകള്‍ ഇത്രയും ദിവസം എത്താന്‍ വൈകിയത് ദുരൂഹതയുണര്‍ത്തുന്നു. ബാലറ്റ് പേപ്പര്‍ കിട്ടാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. പോലീസുകാരുടെ ബാലറ്റ് വൈകിപ്പിച്ചതിന് പിന്നില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബാലറ്റ് ലഭിക്കാത്തവരില്‍ ചിലര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

English summary
Revealation about postal ballot raid in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X