കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിത്ര ലേഖ ഇസ്ലാം മതം സ്വീകരിക്കുന്നു; ' പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന്' ഒളിക്യാമറയിൽ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മില്‍ നിന്നും ആക്രമണവും ജാതി വിവേചനവും നേരിട്ടെന്ന ആരോപണം ഉയര്‍ത്തിയ കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മതം മാറുന്നു. ഇസ്ലാം മതത്തിലേക്കാണ് ചിത്രലേഖയുടെ മതം മാറ്റം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചിത്രലേഖ താന്‍ മതം മാറുന്ന കാര്യം അറിയിച്ചത്. എന്നാല്‍ ചിത്ര ലേഖ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച തെളിവുകളും അവര്‍ പുറത്തുവിട്ടു.

 സിപിഎം പാർട്ടിയുടെ

സിപിഎം പാർട്ടിയുടെ

പുലയ സ്ത്രീയായി ജനിച്ചത്കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടുംതൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രെമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക്അ വിടെയും ജീവിക്കാൻ സമ്മതിക്കാതെ സിപിഎം പാർട്ടിയുടെ ആക്രമങ്ങൾ തുടരുന്നുവെന്നായിരുന്നു ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒറ്റയ്ക്ക് പോരാടി

ഒറ്റയ്ക്ക് പോരാടി

ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വംവിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ് ഇരുപതു വർഷക്കാലത്തോളം സിപിഎംന്റെ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രെഹിക്കുന്നത് .

ഫേസ്ബുക്കില്‍ കുറിച്ചത്

ഫേസ്ബുക്കില്‍ കുറിച്ചത്

ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട കാരണം പുരോഗമന കപട മതേതര പാർട്ടിയായ സിപിഎംന് മുന്നിൽ ഇനിയും സ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎംനെ ഭയമില്ലാതെ തൊഴിൽ ചെയ്തു. ജീവിക്കണം സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം- എന്നുമായിരുന്നു ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘം

ഏഷ്യാനെറ്റ് ന്യൂസ് സംഘം

ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ചിത്രലേഖയുടെ വീട്ടിലെത്തിയത്. ഇപ്പോള്‍ അനുഭവിക്കുന്നതിനേക്കാല്‍ കൂടുതല്‍ സുരക്ഷിതത്വവും നിര്‍ഭയത്വവും അവരുടെ ഭാഗത്ത് നിന്നും നമുക്ക് കിട്ടുമെങ്കില്‍ അത് സ്വീകരിക്കുന്നത് നല്ലതാണെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. എന്‍റെ അഭിപ്രായമാണ് ഞാന്‍ എഴുതിയത്. അതിനോട് ഭര്‍ത്താവ് യോജിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

രഹസ്യക്യാമറയില്‍

രഹസ്യക്യാമറയില്‍

ഇന്‍റര്‍വ്യൂവിന് ശേഷമുള്ള അവരുടെ സംഭാഷണം രഹസ്യക്യാമറയില്‍ പകര്‍ത്തിയാണ് മതം മാറ്റത്തിന് പിന്നിലെ പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ ബന്ധം ചാനല്‍ പുറത്തു കൊണ്ടുവരുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് കൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്നാണ് ചിത്ര ലേഖ പറയുന്നത്.

വാഗ്ദാനം ചെയ്യുന്നത്

വാഗ്ദാനം ചെയ്യുന്നത്

മതം മാറുന്നതോടെ വിമര്‍ശനം വരും. തീവ്രവാദിയാക്കിയേക്കാം, ഹാദിയ നേരിട്ടതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായേക്കാം. ആര്‍എസ്എസ്, സിപിഎം, കോണ്‍ഗ്രസ് എന്നിവരുടെയെല്ലാം ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ പ്രതീക്ഷിക്കാം. ഇതില്‍ നിന്നെല്ലാം ഉള്ള സുരക്ഷയാണ് അവര്‍ (എസ് ഡി പി ഐ) വാഗ്ദാനം ചെയ്യുന്നത്. വീടും ജോലിയും അത്യാവശ്യം സാമ്പത്തിക സഹായവും അവര്‍ ചെയ്യും.

വീട്ടില്‍ വന്ന കാര്യം

വീട്ടില്‍ വന്ന കാര്യം

പോപ്പുലര്‍ ഫണ്ടുകാര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന കാര്യവും ചിത്രലേഖ സമ്മതിക്കുന്നു. വീട്ടിലേക്ക് അവര്‍ സാധനങ്ങള്‍ കൊണ്ടു വന്ന് തന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ടു നടക്കുന്നതില്‍ നമുക്ക് വിരോധം ഒന്നുമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനം എന്തായാലും വേണമെന്നും ചിത്രലേഖ പറയുന്നത് ചാനലിന്‍റെ ഒളിക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

വീട്ടില്‍ വന്നവര്‍

വീട്ടില്‍ വന്നവര്‍

ഏഷ്യാനെറ്റ് ന്യൂസ് വാഹനം ചിത്രലേഖയുടെ വീട്ടില്‍ എത്തിയതറിഞ്ഞ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് നേതാക്കളും അവിടേക്ക് എത്തിയിരുന്നു. ചിത്രലേഖയുടെ വീട്ടിൽ വന്ന് ചർച്ച നടത്തിയ പോപ്പുലർ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി നവാസ് ടികെയുമായിരുന്നു അവിടെ എത്തിയത്.

സംരക്ഷണം നൽകും

സംരക്ഷണം നൽകും

ചിത്രലേഖയുമായി ചർച്ച നടത്തിയ കാര്യം ഇവര്‍ നിഷേധിച്ചു. എന്നാല്‍ ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകുമെന്ന കാരവ്യും ഇവര്‍ അറിയിച്ചു. ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളുടെ പ്രതികരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 'സ്വപ്നയുടെ' ശബ്ദ സന്ദേശം ഞെട്ടിച്ച വാര്‍ത്ത; കേരളത്തിൽ ചിലകളികൾ നടക്കുകയാണ്: കെ കെ രാഗേഷ് 'സ്വപ്നയുടെ' ശബ്ദ സന്ദേശം ഞെട്ടിച്ച വാര്‍ത്ത; കേരളത്തിൽ ചിലകളികൾ നടക്കുകയാണ്: കെ കെ രാഗേഷ്

Recommended Video

cmsvideo
'പിണറായിയെ വെട്ടി ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രി'

English summary
Revealing that the Popular Front was behind the conversion of Chithra Lekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X