• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കാലവർഷക്കെടുതി കൂടുന്നു: റവന്യു ഉദ്യോഗസ്ഥന്മാർ അതിർത്തികളിൽ കൊ വിഡ് പരിശോധനയിൽ

  • By Desk

ഇരിട്ടി: കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ചുഴലിക്കാറ്റിലും കനത്ത കൃഷി നാശം. നിരവധി വീടുകൾ തകരുകയും മരങ്ങൾ നിലം പതിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എന്നാൽ നാശനഷ്ടങ്ങൾ പരിശോധിക്കേണ്ട റവന്യൂ അധികൃതർ സ്ഥലത്തില്ലാത്തത് സാധാരണ ജനങ്ങൾക്ക് ദുരിതമായി മാറിയിട്ടുണ്ട്.

കണ്ണൂരിൽ 11 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് കൊ വിഡ് രോഗമുക്തി,

റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ കൊവി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നി​യോ​ഗി​ച്ച​ത് കാ​ല​വ​ർ​ഷ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി മാറുകയാണ്. അ​തി​ര്‍​ത്തി വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ, വി​ദേ​ശ​ത്തു നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ എ​ന്നി​വ​രെ നി​രീ​ക്ഷി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​മ്പോൾ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കേ​ണ്ട താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍/​ജൂ​നിയ​ര്‍ സൂ​പ്ര​ണ്ട്, റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മാ​ഹി​പ്പാ​ലം, നെ​ടും​പൊ​യി​ല്‍, കാ​ലി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​ധാ​ന​മാ​യും കോ​വി​ഡ് പ്ര​തി​രോ​ധ ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി 30 മു​ത​ല്‍ 33 വ​രെ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 24 പേ​രെ​ങ്കി​ലും റ​വ​ന്യു ജീ​വ​ന​ക്കാ​രാ​ണ്. കൂ​ടാ​തെ അ​ധ്യാ​പ​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു ഷി​ഫ്റ്റി​ല്‍ 10 മു​ത​ല്‍ 11 ജീ​വ​ന​ക്കാ​ര്‍ വ​രെ​യാ​ണ് ഉ​ണ്ടാ​വു​ക. അ​തി​ര്‍​ത്തി വ​ഴി വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ട​ന്നു പോ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ജോ​ലി.

കാ​ല​വ​ര്‍​ഷ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കേ​ണ്ട ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ അ​ട​ക്ക​മു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ നി​യോ​ഗി​ച്ച​തോ​ടെ കാ​ല​വ​ര്‍​ഷം ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​കാ​തെ താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ങ്ക​ലാ​പ്പി​ലാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ അ​സാ​ന്നി​ധ്യം തി​രി​ച്ച​ടി​യാ​ണ്.

കാ​ല​വ​ര്‍​ഷ കെ​ടു​തി​യി​ലു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം, പ്ര​ത്യേ​കി​ച്ച് വ്യ​ക്തി, വീ​ട്, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍, കി​ണ​ര്‍, മ​തി​ല്‍, തൊ​ഴു​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ലും ദു​രി​ത​ത്തി​ല​വാ​യ​വ​രെ പു​നര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല വ​ഹി​ക്കേ​ണ്ട​വ​രാ​ണ് ഇ​പ്പോ​ള്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ കു​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​നി ഡ്യൂ​ട്ടി കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​വ​ര്‍​ക്കെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി ഉ​ണ്ടാ​യാ​ല്‍ അ​ത് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കുമെന്നാണ് സൂചന.

കണ്ണൂരിൽ 11 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് കൊ വിഡ് രോഗമുക്തി

English summary
Revenue officials in Coronavirus duty in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X