കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനില്‍ ആന്റണയുടെ അഭിപ്രായം പാര്‍ട്ടിയുടെതല്ല, ബി.ബി.സി ഡോക്യുമെന്ററി രാജ്യവിരുദ്ധമല്ലെന്ന് റിജില്‍ മാക്കുറ്റി

Google Oneindia Malayalam News
rij-1674591890.jpg -Proper

കണ്ണൂര്‍: ഗുജറാത്ത് കലാപത്തെ കുറിച്ചുളള ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ അഭിപ്രായത്തെ തളളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. കണ്ണൂര്‍ കാല്‍ടെക്‌സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ അനിലിന്റെ അഭിപ്രായം പാര്‍ട്ടിയുടെതല്ല. കോണ്‍ഗ്രസിന്റെ അഭിപ്രായം സോണിയോഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന ആസൂത്രിതമായ വംശഹത്യയെ കുറിച്ചു പറയുന്ന ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യവിരുദ്ധമാവുക.ഇത്തരം വിരുദ്ധനിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും റിജില്‍മാക്കുറ്റി ആവശ്യപ്പെട്ടു. മരണത്തിന്റെ വ്യാപാരിയാണ് നരേന്ദ്രമോദിയെന്ന് സോണിയാഗാന്ധി പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും ആ വാദത്തില്‍ തന്നെ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ഗുജറാത്ത് കലാപത്തിനു പിന്നില്‍ നരേന്ദ്രമോദിയും അമിത് ഷായുമാണെന്ന് അന്നേ വ്യക്തമായതാണ്. കോണ്‍ഗ്രിന്റെ അഭിപ്രായവും ഇതുതന്നെയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അനില്‍ ആന്റണി റിജില്‍ മാക്കുറ്റിയുടെ അഭിപ്രായത്തോട് പ്രതികരിച്ചു. ബി.ബി.സിയുടെത് രാജ്യത്തിന്റെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്ന് വിശ്വസിക്കുന്നതായി അനില്‍ ആന്റണി റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനത്തിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.ഗുജറാത്ത് കലാപത്തെ കുറിച്ചു രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അഭിപ്രായങ്ങളോടു യോജിക്കുന്നതിനൊപ്പം മറ്റൊരു വൈദേശിക ശക്തി ഇന്ത്യയുടെ കാര്യങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ഇതിനിടെ അനില്‍ ആന്റണിയുടെ പ്രസ്താവനയെ തളളി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തുവന്നു. ഏതെങ്കിലും വ്യക്തികള്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

English summary
Rijil Makkutty Slams BJP over the Modi documentary issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X