• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റിയാദിൽ തലശേരി സ്വദേശിയായ മധ്യവയസ്കൻ കൊവിഡ് ബാധിച്ചു മരിച്ചു

  • By Desk

കണ്ണൂർ: കൊവിഡ് ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തലശേരി മുഴപ്പിലങ്ങാട്​ സ്വദേശി കരിയാൻകണ്ടി ഇസ്​മായി ലാ ണ് (54) കഴിഞ്ഞ ദിവസം രാവിലെ റിയാദ്​ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്​. കൊ വിഡ് ബാധിതനായി ബത്​ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത്​ കഴിഞ്ഞ ഇദ്ദേഹത്തെ കെഎംസിസി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ്​ കണ്ണൂരാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ആശുപത്രിയിലെത്തിച്ചത്​. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിൻറിങ്​ രംഗത്താണ്​ പ്രവർത്തിച്ചിരുന്നത്​. ഒടുവിൽ ബത്​ഹയി​ൽ ഒരു ജനറൽ സർവിസ്​ ഓഫീസിൽ ജോലി ചെയ്തുവരികയായിരുന്നു.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്നെത്തിയ ഗര്‍ഭിണിക്ക്, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

നേരത്തെ തന്നെ ശ്വാസം മുട്ടല്‍ പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് ശസ്ത്രക്രിയയും കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരിയും, സഹോദരിയുടെ മകളും സൌദിയില്‍ കോവിഡ് ചികിത്സയിലാണ്. ഇവര്‍ സുഖം പ്രാപിച്ച് ആരോഗ്യം മെച്ചപ്പെട്ടതായി സന്നദ്ധ പ്രവര്‍‌‍ത്തകര്‍ അറിയിച്ചു. സന്ദർശക വിസയിലാണ് ഇദേഹം സൌദിയിലെത്തിയിരുന്നത്. ഇതോടെ സൌദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി.

നേരത്തെ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 ),റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), 3റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 ), 4മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 ) അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരും മരിച്ചിരുന്നു.

മദീയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരും കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു.

ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60), റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61) എന്നിവരാണ് ഇതുവരെ കോവിഡ് മരിച്ചബാധിച്ച് ത്.

കൊവിഡ് പ്രതിരോധത്തിലുള്ള ജാഗ്രതക്കുറവും അശ്രദ്ധയും കാരണം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും അസുഖം പടരുന്നുണ്ടെന്നാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നത്. നിലവില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്ക് അസുഖം മാറുന്നതും പ്രധാന നേട്ടമാണ്. എങ്കിലും പല ഭാഗങ്ങളിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി ഇന്ത്യൻമന്ത്രാലയ അധികൃതരും ചൂണ്ടിക്കാട്ടുന്നു. മലയാളികള്‍ക്കിടയിലും അസുഖം പടരുന്നതിന് കാരണം ജാഗ്രത കുറവാണ് കാരണമാണെന്ന് മലയാളി ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യത്ത് മവീദ് ആപ്ലിക്കേഷന്‍ വഴിയാണ് കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. ഗുരുതര ആരോഗ്യ പ്രയാസങ്ങളില്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ തുടരാനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം തന്നെയാണ് സൌദി മന്ത്രാലയവും ഇപ്പോള്‍ നല്‍കുന്നത്. ഡോക്ടര്‍മാരുടെ സഹായത്തോടെ കൊവിഡ് ലക്ഷണങ്ങള്‍ക്കുള്ള മരുന്നും തുടരണം. എന്നാല്‍ ആരോഗ്യ പ്രയാസങ്ങളുള്ളവരാണെങ്കില്‍ നേരത്തെ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നാണ് കൊവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ പറയുന്നത്.

English summary
Riyadh: Thalassery native dies after infects coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more