കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം സ്ഥാനാര്‍ഥിക്ക് അഭിവാദ്യവുമായി കെകെ രമ; സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ഥിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ആര്‍എംപി നേതാവ് കെകെ രമയുടെ സോഷ്യല്‍ മീഡിയ പ്രതികരണം ചര്‍ച്ചയാകുന്നു. കണ്ണൂര്‍ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥി എന്‍വി സജിനിയെ ആണ് രമ പിന്തുണച്ച് കമന്റ് ചെയ്തത്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ ഭാര്യയാണ് സജിനി. 2016ലാണ് ധനരാജ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.

kk

സജിനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിട്ടാണ് രാമന്തളി പഞ്ചായത്തില്‍ മല്‍സരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്തിരിക്കുകയാണ് കെകെ രമ. ഈ സ്ഥാനാര്‍ഥിയെ നെഞ്ചോട് ചേര്‍ക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് രമയുടെ കമന്റ്. സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് മെഹ്‌റാബ് ബച്ചന്‍ കെപി എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

കോഴിക്കോട് ജില്ലയില്‍ യുഡിഎഫുമായി ആര്‍എംപി ധാരണയുണ്ടാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വാര്‍ഡുകളില്‍ നീക്കുപോക്കുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് രമ രംഗത്തുവന്നത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നത്.

മലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നുമലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നു

അമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂഅമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂ

English summary
RMP leader KK Rama supports LDF candidate in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X