നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് പാഞ്ഞുകയറി, ഒഴിവായത് വന്‍ ദുരന്തം
തലശേരി: തലശേരി-അഞ്ചരക്കണ്ടി റോഡില്‍ വാഹനാപകടത്തില്‍ വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. മമ്പറത്ത് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റേഷന്‍ കടയും വെല്‍ഡിങ്ങ് ഷോപ്പും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറിയായിരുന്നു അപകടം. റേഷന്‍ കടയിലുണ്ടായിരുന്നവര്‍ തലനാരിഴ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റേഷന്‍ കടയും വെല്‍ഡിങ്ങ് ഷോപ്പും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. റേഷന്‍ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കിനെ ഇടിച്ച് അതിന് മുകളിലൂടെ കയറിയാണ് പിക്കപ്പ് വാന്‍ കെട്ടിടത്തിലേക്ക് പാഞ്ഞ് കയറിയത്.

കെട്ടിടത്തിന്റ മുന്നിലെ ഷീറ്റ് ഇട്ടിരുന്ന ഇരുമ്പ് കമ്പി തകര്‍ന്നു പിക്കപ്പ് വാനിന്റെ ഗ്ലാസ് പൊളിഞ്ഞങ്കിലും ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇറച്ചിയുമായി പോവുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. റേഷന്‍ കടയിലുണ്ടായിരുന്ന എ എം ശ്രീനിവാസന് നിസാര പരിക്കേറ്റു.
കെട്ടിടത്തിന് മുന്നില്‍ വെല്‍ഡിങ് തൊഴിലാളികള്‍ പണിയെടുക്കാറുണ്ടെങ്കിലും ഇന്ന് അവധി ആയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പിണറായി പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസ്പറയുന്നത്.












Click it and Unblock the Notifications