കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളം-മാനന്തവാടി റോഡ്: അലൈന്‍മെന്റ് പ്രദര്‍ശിപ്പിച്ചു, 63.4 കിലോമീറ്റർ റോഡ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുവരിപ്പാതയായി വികസിപ്പിക്കുന്ന മട്ടന്നൂര്‍-മാനന്തവാടി റോഡിന്റെ അമ്പായത്തോട് മുതല്‍ മാനന്തവാടി വരെയുള്ള റോഡിന്റെ അലൈന്‍മെന്റ് പ്രദര്‍ശനം വയനാട് കലക്ടറേറ്റില്‍ നടന്നു. ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. 63.50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ മട്ടന്നൂര്‍ മുതല്‍ അമ്പായത്തോട് വരെയുള്ള 42 കിലോമീറ്റര്‍ ഭാഗത്തെ സാറ്റലൈറ്റ് അലൈന്‍മെന്റ് പ്രദര്‍ശനം നേരത്തെ നടന്നിരുന്നു.

ഡിഗ്രി പരീക്ഷ ഗ്രൗണ്ടിലും വരാന്തയിലും; കൂട്ട കോപ്പിയടിക്ക് കളമൊരുക്കി കോളജ് അധികൃതര്‍ഡിഗ്രി പരീക്ഷ ഗ്രൗണ്ടിലും വരാന്തയിലും; കൂട്ട കോപ്പിയടിക്ക് കളമൊരുക്കി കോളജ് അധികൃതര്‍

നാലുവരിപാതയുടെ ഭാഗമായ അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ നാലുവരിപാത വികസനം എങ്ങനെ നടപ്പാക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് അലൈന്‍മെന്റ് പ്രദര്‍ശനം നടന്നത്. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരെയുള്ള ചുരം ബാഗ് പത്തുമീറ്റര്‍വീതിയില്‍ രïുവരി പാതയായി നിര്‍മിക്കാനും 42 മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ നാലുവരിപാതയായി നിര്‍മിക്കാനും പരമാവധി വളവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഏറ്റെടുക്കാനുമാണു യോഗത്തില്‍ ധാരണ.

11-kannur-ma

ആശ്രമം ജങ്ഷനു സമീപം പുതിയൊരു ഹെയര്‍പിന്‍ വളവ് കൂടി നിര്‍മിച്ച് കയറ്റം കുറയ്ക്കാനുള്ള നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ബോര്‍ഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് അതാതു പഞ്ചായത്തുകളില്‍ യോഗം ചേര്‍ന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. റോഡ് നിലനിര്‍ത്തിക്കൊïുതന്നെ ചുരം രഹിത പാതയായ അമ്പായത്തോട് തലപ്പുഴ 44ാംമൈല്‍ റോഡിന്റെ തടസങ്ങള്‍ നീക്കി രïുവരി പാതയായി നിര്‍മിക്കണമെന്നു കൊട്ടിയൂര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുï്.

English summary
Road allignment for Kannur airport and Mananthavadi road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X