കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാക്കൂട്ടം ചുരം റോഡ് തകര്‍ന്നു: കണ്ണൂര്‍- ബെംഗളൂരു റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചു!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബെംഗളൂരു റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചു

ഇരിട്ടി (കണ്ണൂര്‍): മാക്കൂട്ടം ചുരംറോഡ് കനത്തമഴയില്‍ പിളര്‍ന്നതിനെ തുടര്‍ന്നു കണ്ണൂര്‍-ബംഗളൂരു അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചുരം റോഡില്‍ വാഹനങ്ങള്‍ക്കു യാത്രാ നിരോധനം വന്നതോടെ കണ്ണൂരില്‍ നിന്നു കുടകിലേക്കും ബംഗളൂരുവിലേക്കുമുള്ള വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചുവിട്ടു തുടങ്ങി. മെതിയടിപ്പാറ ഹനുമാന്‍ ക്ഷേത്രത്തിനും പെരുമ്പാടി ചെക്ക്‌പോസ്റ്റിനും ഇടയിലാണ് 60 മീറ്ററോളം ദൂരം റോഡ് കൊല്ലിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

സുഷമ സ്വരാജിനെ ഓര്‍ത്ത് തേങ്ങി രാജ്യം.. അനുശോചനവുമായി പ്രമുഖർ.. സംസ്കാരം വൈകിട്ട് 3ന് ദില്ലിയിൽസുഷമ സ്വരാജിനെ ഓര്‍ത്ത് തേങ്ങി രാജ്യം.. അനുശോചനവുമായി പ്രമുഖർ.. സംസ്കാരം വൈകിട്ട് 3ന് ദില്ലിയിൽ

makkoottamghatsection-


ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ കനത്ത മഴയെതുടര്‍ന്നാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ റോഡ് ഇടിഞ്ഞുതാഴ്ന്നത്. കണ്ണൂരില്‍ നിന്നു ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കു രാത്രികാല സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കടന്നുപോയ ശേഷമായിരുന്നു റോഡ് തകര്‍ന്നത്. ഇതോടെ ഇവയ്ക്കു പിന്നാലെ വന്ന നിരവധി ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും തകര്‍ന്ന റോഡിന്റെ ഇരുഭാഗത്തുമായി കാനന പാതയില്‍ കുടുങ്ങി. ഇതോടെ പൊലീസും വനപാലകരും ചേര്‍ന്നു കുടുങ്ങിക്കിടന്ന വാഹനങ്ങളെ മുഴുവന്‍ വഴി തിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം ഈ പാത തകര്‍ന്നിരുന്നു. റോഡ് പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേïിവന്നേക്കുമെന്നാണ് വിവരം.

English summary
transportation blocked in kannur-Bengaluru route after collapse of Makkoottam road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X