കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴവെള്ളപ്പാച്ചിലില്‍ കണ്ണൂര്‍ പാമ്പുരുത്തിയില്‍ ബീച്ച് റോഡ് ഒലിച്ചുപോയി ഒറ്റപ്പെട്ട് നൂറിലേറെ കുടുംബങ്ങള്‍

  • By Desk
Google Oneindia Malayalam News

മയ്യില്‍: നാലു ദിവസമായി തുടരുന്ന ശക്തമായ മഴയിലുണ്ടായ വളപട്ടണം പുഴയുടെ കുത്തൊഴുക്കില്‍ പാമ്പുരുത്തി ബണ്ട് റോഡ് ഒലിച്ചുപോയി. പാമ്പുരുത്തി ദ്വീപിനെ നാറാത്തുമായി ബന്ധിപ്പിക്കുന്ന ബണ്ട് റോഡാണ് പുഴയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. ചെറിയ പാലത്തോട് ചേര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് പോകാനായി 20 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ബണ്ട് റോഡാണ് മഴവെള്ളപ്പാച്ചിലില്‍ വിസ്മൃതിയിലായത്. ഇന്നലെ രാവിലെ മുതല്‍ വളപട്ടണം പുഴയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയപ്പോഴാണ് ബണ്ട് റോഡ് ഒലിച്ചു പോയത് ശ്രദ്ധയില്‍പ്പെട്ടത്.

പ്രത്യേക അടയാളങ്ങളോടെ എത്തുന്നവരെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിപ്രത്യേക അടയാളങ്ങളോടെ എത്തുന്നവരെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിനെയും നാറാത്തിനെയും തമ്മില്‍ ബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ ഒരു ചെറിയ പാലം നിര്‍മ്മിച്ചിരുന്നു. പാമ്പുരുത്തിയിലേക്ക് വലിയ വാഹനങ്ങള്‍ കടന്നുവരുന്നതിനാണ് 20 വര്‍ഷം മുന്‍പ് ജനകീയ കൂട്ടായ്മയില്‍ ബണ്ട് റോഡ് നിര്‍മ്മിച്ചത്. ബണ്ട് റോഡില്‍ വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചാണ് പാമ്പുരുത്തി ദ്വീപിലേക്ക് വൈദ്യുതി എത്തിച്ചത്.

roadkannur-156552

പ്രളയജല പാച്ചിലില്‍ ബണ്ട് റോഡിനൊപ്പം വൈദ്യുത തൂണുകളും ഒലിച്ചുപോയി. ഗതാഗത തടസ്സം ഉണ്ടായതിനു പുറമെ പാമ്പുരുത്തി ദ്വീപില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനും ഏറെക്കാലമെടുക്കും. ബണ്ട്റോഡ് ഒലിച്ചുപോയതോടെ ഇനി മുതല്‍ വലിയ വാഹനങ്ങള്‍ക്ക് പാമ്പുരുത്തി ദ്വീപിലേക്ക് കടക്കാനാവില്ല.

English summary
Road washed away from Kannur Pamburuthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X