കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരവധി മോഷണക്കേസുകളിലെ പ്രതി പത്തു വർഷത്തിനുശേഷം ഗുജറാത്തിൽ പിടിയിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മോഷണക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ 10 വര്‍ഷത്തിനു ശേഷം ഗുജറാത്തിലെ ഭാവ്‌നഗറില്‍ നിന്നും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കാടാച്ചിറയിലെ പൊതുവാച്ചേരി കേളോത്ത് കുന്നുപറമ്പത്ത് ഹൗസില്‍ കെ കെ നിധിന്‍രാജി (30) നെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.

പാസ്പോർട്ടിലെ താമര; സുരക്ഷയുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം, മറ്റ് ചിഹ്നങ്ങളും ഉപയോഗിക്കുംപാസ്പോർട്ടിലെ താമര; സുരക്ഷയുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം, മറ്റ് ചിഹ്നങ്ങളും ഉപയോഗിക്കും

2009 കാലഘട്ടത്തില്‍ മോഷണം, ആയുധം കൈവെച്ച സംഭവം, അടിപിടി കേസുകള്‍ എന്നിവയില്‍ ഇയാള്‍ പ്രതിയായരുന്നു. സംഭവത്തിനു ശേഷം ശേഷം ഒളിവില്‍ പോയ ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിട്ടില്ല. നാട്ടിലെ അടുത്ത ബന്ധുക്കളയും ഒളിവില്‍ താമസിച്ചിരുന്നതുകൊണ്ട് ഇയാളെ അന്വേഷിച്ച് പോകാനും കഴിയാതായി. രഹസ്യാന്വേഷണ വിഭാഗമാണ് ഇയാള്‍ ഗുജറാത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരം നല്‍കുന്നത്.

kannur

തുടര്‍ന്ന് കണ്ണൂര്‍ പോലീസ് ഒരാഴ്ചയായി ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിവരുന്നതിനിടെ ഗുജറാത്തിലെ ഭാവ്‌നഗറില്‍ ടയര്‍ പഞ്ചര്‍ ഷോപ്പ് നടത്തി വരികയാണെന്ന് വിവരം ലഭിച്ചു. ഗുജറാത്ത് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുമുണ്ട്. കണ്ണൂര്‍, വളപട്ടണം, ചക്കരക്കല്ല്, തലശ്ശേരി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുള്ള ഇയാള്‍ക്കെതിരേ ജുവനെല്‍ കോടതിയിലും കേസ് നിലവിലുണ്ട്.

English summary
Robbery case accused arrested after 10 years from Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X