Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണശ്രമത്തിനിടെ പയ്യന്നൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ്തൊരപ്പൻ സന്തോഷിൻ്റെ കൂട്ടാളിയായ യുവാവ് മോഷണശ്രമത്തിനിടെ പിടിയിലായി. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ യുവാവാണ് പയ്യന്നൂർ പോലീസ് നടത്തിയ രാത്രികാല പട്രോളിങിനിടെ പിടിയിലായത്.

മട്ടന്നൂര്‍ മണ്ണൂരിലെ കെ.വിജേഷാണ് (27) പോലിസിന്റെ പിടയിലായത്. രാത്രികാല പട്രോളിങ്ങിനിടെ പെരുമ്പയിലെ സ്റ്റീക്ക് ഹൗസ് ഹോട്ടലിന് സമീപത്ത് സംശയകരമായി കാണപ്പെട്ട ഇയാള്‍ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി ബാബുമോന്‍ സാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു. തുരപ്പൻ സന്തോഷിനൊപ്പം പല തവണ ജയിലിൽ കിടന്ന ഇയാൾ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി കവര്‍ച്ചാ കേസുകളില്‍ പങ്കാളിയാണ്. കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷിന്റെ പ്രധാന കൂട്ടാളിയായി പ്രവർത്തിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.

kannur-map-1

കഴിഞ്ഞാഴ്ച തളിപ്പറമ്പ് തൃച്ഛംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തെ തലോറ സ്വദേശി പി.പി ഷീജിത്തിന്റെ ചിപ്പ്‌സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും പോലിസിന് ലഭിച്ചിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് കോത്തായിമുക്കിലെ അധ്യാപക ദമ്പതികളായ എലിയാമ്മ ഡൊമനിക്കിന്റെ വീട് കുത്തിത്തുറന്ന് നാല് പട്ടുസാരികള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഈ മാസം 15ന് കാസര്‍കോട് പൊയിനാച്ചിയിലെ കോളിയടുക്കം സ്വദേശി നിസാറിന്റെ പൊയിനാച്ചി ട്രേഡേര്‍സ് മലഞ്ചരക്ക് സ്ഥാപനത്തില്‍ നിന്നും 14 ചാക്ക് കുരുമുളക് മോഷണത്തിലും മാത്തില്‍ വൈപ്പിരിയത്തെ മൂന്ന് സ്ഥാപനങ്ങളിലും പിലാത്തറ, സൂപ്പര്‍ മാര്‍ക്കറ്റലിലും സ്റ്റാര്‍ എന്റര്‍പ്രൈസസിലും, തൊട്ടടുത്ത ദിവസം പരിയാരത്തെ ഇറച്ചി കടയിലും ക്ഷേത്ര ഭണ്ഡാര മോഷണത്തിനു ശേഷം ചുമര്‍ തുരന്ന് പെരുമ്പയിലെ ഫൈസല്‍ മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നും 75,000 രൂപയുടെ സിഗരറ്റും കവര്‍ന്ന സംഘത്തിലെ കൂട്ടാളിയുമായ പുളിങ്ങോം തയ്യേനി സ്വദേശിയായ യുവാവും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

ചൗക്കി, നായന്മാര്‍മൂല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ വിജേഷിനെ പയ്യന്നുർ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. വിജേഷിനൊപ്പം കവർച്ചയ്ക്ക് നേതൃത്വം നൽകിയ തൊരപ്പൻ സന്തോഷ് പൊലിസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ്.കഴിഞ്ഞ ദിവസം കണ്ണൂർ സ്പെഷ്യൽ ജയിലിൽ മോഷ്ടിച്ച പൂച്ചെടികൾ നൽകാനെത്തിയ തൊരപ്പൻ സന്തോഷ് പൊലിസെത്തും മുൻപേ രക്ഷപ്പെട്ടിരുന്നു. തളിപ്പറമ്പിലെ ഒരു നഴ്സറിയിൽ നിന്നും മോഷ്ടിച്ച 24 പുച്ചെടികളുമായാണ് ഇയാൾ ഗുഡ്സ് ഓട്ടോറിക്ഷയിലെത്തിയത്.ജയിൽ സുപ്രണ്ട് വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് ഇയാളെ പിടികൂടാനെത്തിയെങ്കിലും പറശിനിക്കടവ് ഭാഗത്തെത്തിയപ്പോൾ ഇയാൾ വാഹനവും കൊണ്ട് രക്ഷപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+