മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി മാലകവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍
തളിപ്പറമ്പ്:മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. പുതിയങ്ങാടി ബീച്ച് റോഡിലെ തളിയില്‍ ഹൗസില്‍ ഷജില്‍ കുമാറിനെ (25)യാണ് ആലക്കോട് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 17 ന് രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ സ്‌കൂള്‍ വാഹനത്തില്‍ യാത്രയാക്കാന്‍ എത്തിയ ആലക്കോട് കൊട്ടയാട് കവല സ്വദേശി തെക്കേമുറിയില്‍ ജോസഫിന്റെ ഭാര്യ സോജി (36) യുടെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് വെള്ള സ്‌കൂട്ടിയിലെത്തിയ ഇയാള്‍ വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

ബഹളം വെച്ച് മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
പുതിയങ്ങാടി സി.കെ.ജില്ലി കമ്പനിക്ക് സമീപത്തെ സിനോജിന്റെ കെ.എല്‍.59.ജി. 354 നമ്പര്‍ സ്‌കൂട്ടി മോഷടിച്ച ശേഷമാണ് മാല മോഷണത്തിന് ആലക്കോട് ഭാഗത്ത് എത്തിയത്.സ്‌കൂട്ടി മോഷണം പോയതായി സിനോജ് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ പഴയങ്ങാടിയിലെ ബൈക്ക് തീവെപ്പു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
വിരോധം കാരണം 17 ന് പുലര്‍ച്ചെ മാടായി അടുത്തില തെരുവിലെ ഭാര്യാ സഹോദരന്‍ എം.അഖിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 13.എ.ക്യു.4992 നമ്പര്‍ ബൈക്ക് കത്തിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്റെ പൊന്നു സുബി ചേച്ചി...ഒന്നും പറയാനില്ല...കിടു പൊളി... സൂപ്പര്‍...ഫന്റാസ്റ്റിക്ക്; സുബി സുരേഷിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മോഷ്ടിച്ച സ്വര്‍ണ്ണമാല ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി മനസ്സിലാക്കിയ പോലീസ് സ്വര്‍ണ്ണം ഉരുക്കിയ നിലയില്‍ ജ്വല്ലറിയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്തി.അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications