കണ്ണൂർ നഗരഹൃദയത്തിലെ ഒൻപതു കടകളിൽ മോഷണം: പണവും സാധനങ്ങളും മോഷ്ടിച്ചു!!
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ഒൻപത് കടകളിൽ കവർച്ച. കണ്ണൂർ ട്രെയിനിംഗ് സ്കൂളിനു മുന്നിലുള്ള സബ് രജിസ്ട്രാർ ഓഫീസ് റോഡിലെ സുപെക്സ് കോർണറിലെ കടകളിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. അവിടെയുള്ളഫോട്ടോസ്റ്റാറ്റ് കട കുത്തിത്തുറന്ന് 10,000 രൂപയോളം കവർച്ച നടത്തി. സെല്ലോ നെക്സ് മൊബൈൽ കടയുടെ ഗ്ലാസ് തകർത്തു.
എസ്ആർ പ്രിന്റേഴ്സിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 12,500 രൂപ കവർന്നു. തൊട്ടടുത്തുള്ള നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് 2,500 രൂപയും ഗാർമെന്റ്സിൽനിന്ന് 4,000 രൂപയും കവർച്ച ചെയ്തു. തൊട്ടടുത്തുള്ള ഹോട്ടൽ, മഞ്ജു ഫോട്ടോസ്, ഷമ്മാസ് ഷോപ്പ്, ക്രയോസ് എൻജിനിയറിംഗ് തുടങ്ങിയവയുടെ പൂട്ട് പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകൾ തുറക്കാനെത്തിയവരാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

നഗരത്തിലെ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.എന്നാൽ ഈ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ അവ്യക്ത ചിത്രം മാത്രമാണ് ലഭിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്ന സ്ഥലം നഗരത്തിൽ തുടർച്ചയായി മോഷണം നടക്കുമ്പോഴും പൊലിസ് പട്രോളിങ് ശക്തമാകുന്നില്ലെന്ന പരാതിയും ശക്തമാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications