കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ നഗരഹൃദയത്തിലെ ഒൻപതു കടകളിൽ മോഷണം: പണവും സാധനങ്ങളും മോഷ്ടിച്ചു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഒ​ൻ​പ​ത് ക​ട​ക​ളി​ൽ ക​വ​ർ​ച്ച. ക​ണ്ണൂ​ർ ട്രെ​യി​നിം​ഗ് സ്കൂ​ളി​നു മു​ന്നി​ലു​ള്ള സബ് രജിസ്ട്രാർ ഓഫീസ് റോഡിലെ സു​പെ​ക്സ് കോ​ർ​ണ​റി​ലെ ക​ട​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ചൊവ്വാഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അവിടെയുള്ളഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട കു​ത്തി​ത്തു​റ​ന്ന് 10,000 രൂ​പ​യോ​ളം ക​വ​ർ​ച്ച ന​ട​ത്തി. സെ​ല്ലോ നെ​ക്സ് മൊ​ബൈ​ൽ ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്തു.

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് എന്തിന്? നടനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് എന്തിന്? നടനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എ​സ്ആ​ർ പ്രി​ന്‍റേ​ഴ്സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12,500 രൂ​പ ക​വ​ർ​ന്നു. തൊ​ട്ട​ടു​ത്തു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് കമ്പനിയിൽ നിന്ന് 2,500 രൂ​പ​യും ഗാ​ർ​മെ​ന്‍റ്സി​ൽ​നി​ന്ന് 4,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്തു. തൊ​ട്ട​ടു​ത്തു​ള്ള ഹോ​ട്ട​ൽ, മ​ഞ്ജു ഫോ​ട്ടോ​സ്, ഷ​മ്മാ​സ് ഷോ​പ്പ്, ക്ര​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി​യ​വ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാ​വി​ലെ ക​ട​ക​ൾ തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

robberycase-1

ന​ഗ​ര​ത്തി​ലെ ക​വ​ർ​ച്ച​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.എന്നാൽ ഈ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ അവ്യക്ത ചിത്രം മാത്രമാണ് ലഭിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്ന സ്ഥലം നഗരത്തിൽ തുടർച്ചയായി മോഷണം നടക്കുമ്പോഴും പൊലിസ് പട്രോളിങ് ശക്തമാകുന്നില്ലെന്ന പരാതിയും ശക്തമാണ്.
English summary
Robbery in nine shops in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X