കണ്ണൂര്‍ നഗരത്തില്‍ മൊബൈല്‍ കടകളില്‍ കവര്‍ച്ച: രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന്!!
കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ്ബ് റോഡില്‍ രണ്ട് മൊബൈല്‍ ഫോണ്‍ കടകളില്‍ കവര്‍ച്ച. രണ്ട് കടകളില്‍ നിന്ന് 2 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് കളവ് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. പ്രസ് ക്ലബ്ബ് റോഡിലെ കുല്‍സാര മൊബൈല്‍സ്, താജ് മ്യൂസിക് ഇലക്ട്രോണിക്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്.
രണ്ടിടത്തും ഷട്ടറിന്റെ സെന്റര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. രാവിലെ കട തുറക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരമറിയുന്നത്. കുല്‍സാറില്‍ നാല് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കവര്‍ച്ച നടക്കുന്നത്. അന്ന് കള്ളന്മാരെ പോലീസ് പിടികൂടിയിരുന്നു.

ടൗണ്‍ പോലീസിന്റെ മൂക്കിന് താഴെയാണ് രണ്ട് കടകളും. ഇവിടെയാണ് മോഷണം നടന്നിരിക്കുന്നത്. പഴയ ബസ് സ്റ്റാന്റ് ഉള്‍പ്പെടെ 24 മണിക്കൂറും പോലീസ് പട്രോളിംഗ് നിലനില്‍ക്കവെയാണ് മോഷണം അരങ്ങേറിയത്. മോഷ്ടാക്കളെ പോലീസ് പിടികൂടിയാല്‍ തന്നെ തൊണ്ടിമുതലുകള്‍ തിരിച്ചുകിട്ടാന്‍ മാസങ്ങളും വര്‍ഷങ്ങളും നീളുന്ന കാത്തിരിപ്പാണ് ഉണ്ടാവുന്നതെന്നും വ്യാപാരികള്‍ പരാതിപറയുന്നു.കണ്ണൂര്‍ മേഖലയില്‍ കടകളില്‍ കവര്‍ച്ച മാത്രമല്ല ക്ഷേത്രകവര്‍ച്ചയും വ്യാപകമാണ്. നഗര പ്രാന്തപ്രദേശങ്ങളില്‍ നിരവധി ക്ഷേത്രങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്. പൊലിസ് നൈറ്റ് പട്രോളിങ് വ്യാപകമായി നടത്താതാണ് മോഷ്ടാക്കള്‍ വിളയാടാന്‍ കാരണമെന്നു നഗരവാസികള്‍ പറയുന്നു.












Click it and Unblock the Notifications