• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പയ്യന്നൂരിൽ വൻ കവർച്ച: മുക്കാൽ ലക്ഷത്തിൻ്റെ സിഗരറ്റ് കടത്തി, വിവരമറിഞ്ഞത് രാവിലെ കട തുറക്കാനെത്തിയപ്പോൾ

  • By Desk

പയ്യന്നൂർ: പയ്യന്നൂരിൽ നഗരത്തിലെ പെരുമ്പയിൽ വൻ കവർച്ച. മുക്കാൽ ലക്ഷത്തിൻ്റെ സിഗരറ്റുകൾ കടത്തിക്കൊണ്ടുപോയി. പയ്യന്നൂർ പെരുമ്പയില്‍ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ തുരന്നാണ് കവര്‍ച്ച നടത്തിയത്. പയ്യന്നൂര്‍ പെരുമ്പ മാര്‍ക്കറ്റിലെ ഫൈസല്‍ ട്രേഡിങ് കമ്പനിയിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച്ച പുലർച്ചെ കട തുറക്കാനെത്തിയ ഉടമ ചാക്കിലുണ്ടായിരുന്ന അരി താഴെ മറിഞ്ഞ് കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് സ്ഥാപനത്തിന്റെ പിറകിലെ ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കട പരിശോധിച്ചപ്പോള്‍ വിതരണത്തിനായി എത്തിച്ച സിഗരറ്റ് മോഷണം പോയതായി കണ്ടെത്തിയത്.

അതിര്‍ത്തിയില്‍ സൈന്യത്തെ മാറ്റി കര്‍ഷകരെ നിയോഗിക്കാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞോ? സത്യാവസ്ഥ ഇങ്ങനെ

ഏകദേശം 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചുമർ തുരന്നതിന് സമീപത്തായി മോഷ്ടാവിന്റേതെന്ന് കരുതുന്ന ചെറിയ ടോര്‍ച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചുമരിനകത്ത് അട്ടിയിട്ടുവെച്ചിരുന്ന ചെറിയ അരിച്ചാക്കുകളിലൊന്ന് പുറത്തെടുത്തുവെച്ച നിലയിലുമാണ്. നേരത്തെ സ്ഥലം നോക്കിവെച്ച ശേഷം മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.

കട ഉടമയുടെ സഹോദരിയും കുടുംബവും താമസിക്കുന്നത് തൊട്ടടുത്താണ്. ചൊവ്വാഴ്ച്ച രാത്രിയോ പിറ്റേന്ന് പുലർച്ചെയോചുമർ തുരക്കുന്ന ശബ്ദം തൊട്ടടുത്ത വീട്ടുകാര്‍ പോലും കേട്ടിരുന്നില്ല. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തനക്ഷമമാണെങ്കിലും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കിയതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണത്തിന് പിന്നില്‍ അന്തർ സംസ്ഥാന സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ തദ്ദേശിയരായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി തളിപ്പറമ്പ് പോലിസ് ഡിവിഷന്‍ സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണം തടന്നത് പോലീസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്ന സൂചനയൊന്നും ലഭിച്ചിട്ടില്ല. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയും പയ്യന്നൂര്‍ പെരുമ്പ ബൈപാസില്‍ താമാസക്കാരനുമായ സിപി സുബൈറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

പണമൊന്നും സ്ഥാപനത്തില്‍ സൂക്ഷിക്കാത്തതിനാല്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. കാഷ് കൗണ്ടറിലെ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എംസി പ്രമോദ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി കടയുടെ പരിസരത്തെ സി.സി.ടി.വി ക്യാമറ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.

English summary
Robbery worth 75000 thousand in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X