കണ്ണൂരില്‍ ഇനി ഭക്ഷണം വിളമ്പാനും റോബോട്ടുകള്‍: കൗതുകമുണർത്തി മണിയൻ പിള്ള രാജുവിന്റെ റെസ്റ്റോറന്റ്
കണ്ണൂര്‍: റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്റ്ററന്റായ ബി @ കിവീസോ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. എസ്എന്‍ പാര്‍ക്കിനു സമീപം ഗോപാല്‍ സ്ട്രീറ്റില്‍ കല്ലിക്കോടന്‍ കാവിനു സമീപമാണ് റസ്റ്ററന്റ്. ഭക്ഷണം വിളമ്പുന്ന യന്ത്രമനുഷ്യനായ മൂന്നു റോബോട്ടും ഒരു കുട്ടി റോബോട്ടുമാണുള്ളത്. റസ്റ്ററന്റിലെത്തുന്ന കുട്ടികള്‍ക്കു കൂട്ടായി കുട്ടി റോബോട്ടുകള്‍ വിനോദത്തിനുമുണ്ടാകും.
ഭക്ഷണം വിളമ്പുന്ന റോബോട്ടുകള്‍ക്കു അഞ്ചടിയും കുട്ടി റോബോട്ടിനു നാലടിയുമാണ് ഉയരും. പൂര്‍ണമായും സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് എത്തിക്കുന്ന ഭക്ഷണം തുടക്കത്തില്‍ റസ്റ്ററന്റ് ജീവനക്കാര്‍ തന്നെയാണു തീന്മേശയില് നല്‍കുക. നടന് മണിയന്‍പിള്ള രാജുവിന്റെ നേതൃത്വത്തിലാണു നൂറോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള റസ്റ്ററന്റ് ഒരുക്കിയത്.

ചൈനയില്‍ നിന്നെത്തിച്ച ഭക്ഷണം വിളമ്പാനുള്ള റോബോട്ടുകള്‍ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയില്‍ നിന്നാണ്. ഹോംലി ഫുഡെന്ന സംസ്കാരത്തിനായി വീട്ടമ്മമ്മാര്‍ക്കു തനത് വിഭവ നിര്‍മാണത്തിനു പരിശീലനം നല്കുന്ന പദ്ധതിയും കിവീസോ മാനേജ്മെന്റിനുണ്ട്.
ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണം കണ്ണൂര്‍ നഗരത്തില്‍ വ്യാപിപ്പിക്കും. വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരുക്കുന്ന ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഒരുക്കിയിട്ടുണ്ട്. ഫിഫാ ലോകക്കപ്പിനോടനുപ്പിച്ച് ദോഹയിലും റോബോട്ടുകളെ നിരത്തി റസ്റ്ററന്റ് തുടങ്ങുമെന്നു മണിയന്‍പിള്ള രാജു, സിവി നിസാമുദീന്‍, നജ്മാ നിസാം, എംകെ വിനീത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications