കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ ഇനി ഭക്ഷണം വിളമ്പാനും റോബോട്ടുകള്‍: കൗതുകമുണർത്തി മണിയൻ പിള്ള രാജുവിന്റെ റെസ്റ്റോറന്റ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്റ്ററന്റായ ബി @ കിവീസോ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. എസ്എന്‍ പാര്‍ക്കിനു സമീപം ഗോപാല്‍ സ്ട്രീറ്റില്‍ കല്ലിക്കോടന്‍ കാവിനു സമീപമാണ് റസ്റ്ററന്റ്. ഭക്ഷണം വിളമ്പുന്ന യന്ത്രമനുഷ്യനായ മൂന്നു റോബോട്ടും ഒരു കുട്ടി റോബോട്ടുമാണുള്ളത്. റസ്റ്ററന്റിലെത്തുന്ന കുട്ടികള്‍ക്കു കൂട്ടായി കുട്ടി റോബോട്ടുകള്‍ വിനോദത്തിനുമുണ്ടാകും.

നാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കുംനാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കും

ഭക്ഷണം വിളമ്പുന്ന റോബോട്ടുകള്‍ക്കു അഞ്ചടിയും കുട്ടി റോബോട്ടിനു നാലടിയുമാണ് ഉയരും. പൂര്‍ണമായും സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് എത്തിക്കുന്ന ഭക്ഷണം തുടക്കത്തില്‍ റസ്റ്ററന്റ് ജീവനക്കാര്‍ തന്നെയാണു തീന്‍മേശയില്‍ നല്‍കുക. നടന്‍ മണിയന്‍പിള്ള രാജുവിന്റെ നേതൃത്വത്തിലാണു നൂറോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള റസ്റ്ററന്റ് ഒരുക്കിയത്.

robot

ചൈനയില്‍ നിന്നെത്തിച്ച ഭക്ഷണം വിളമ്പാനുള്ള റോബോട്ടുകള്‍ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയില്‍ നിന്നാണ്. ഹോംലി ഫുഡെന്ന സംസ്‌കാരത്തിനായി വീട്ടമ്മമ്മാര്‍ക്കു തനത് വിഭവ നിര്‍മാണത്തിനു പരിശീലനം നല്‍കുന്ന പദ്ധതിയും കിവീസോ മാനേജ്‌മെന്റിനുണ്ട്.

ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണം കണ്ണൂര്‍ നഗരത്തില്‍ വ്യാപിപ്പിക്കും. വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരുക്കുന്ന ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഒരുക്കിയിട്ടുണ്ട്. ഫിഫാ ലോകക്കപ്പിനോടനുപ്പിച്ച് ദോഹയിലും റോബോട്ടുകളെ നിരത്തി റസ്റ്ററന്റ് തുടങ്ങുമെന്നു മണിയന്‍പിള്ള രാജു, സിവി നിസാമുദീന്‍, നജ്മാ നിസാം, എംകെ വിനീത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

English summary
Robots repalced suppliers at Kannur hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X