കണ്ണൂരില്‍ റോബോട്ടിക്ക് സര്‍ജറി വ്യാപകമാവുന്നു, എംസിസിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ റോബോര്‍ട്ടിക് സര്‍ജറി ആശുപത്രികളില്‍ വ്യാപകമാവുന്നു. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക്ക് കാന്‍സര്‍ ശസ്ത്രക്രിയ തുടങ്ങാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിനുള്ള റോബോട്ടും അനുബന്ധ ഉപകരണങ്ങളും ചെന്നൈയിലെത്തി. ഇവ ഉടന്‍ കാന്‍സര്‍ സെന്ററിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവസ്ഥാപിച്ച ശേഷം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി.
ഡിസംബര്‍ അവസാനത്തോടെ റോബോട്ടിക്ക് കാന്‍സര്‍ ശസ്ത്രക്രിയ സെന്ററില്‍ തുടങ്ങാന്‍ കഴിയുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. സൂക്ഷ്മമായി ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ശസ്ത്രക്രിയക്കിടെ രോഗിക്ക് കൂടുതല്‍ രക്തം നഷ്ടമാവില്ലെന്ന ഗുണവുമുണ്ട്. വേദനയും താരതമ്യേനെ കുറവായിരിക്കും. ശസ്ത്രക്രിയ കഴിഞ്ഞാല്‍ കൂടുതല്‍ ദിവസം ചികിത്സയില്‍ കഴിയേണ്ടിവരില്ല.

വയറിനകത്തും അന്നനാളത്തിലുമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. പദ്ധതിക്ക് മുപ്പതുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 2013-ജൂലായില്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയിട്ടുണ്ട്. ഡോ.ചന്ദ്രന്‍ കെ.നായരുടെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ ഹെമറ്റോറളജി വിഭാഗം ഇതുവരെ ഇരുനൂറില്‍പ്പരം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.
കാന്‍സര്‍ സെന്ററിന്റെപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 546-കോടിരൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതില്‍ 346-കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. 82-കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീയായി വരികയാണ്. എംസിസിയില്‍ നടപ്പിലാക്കുന്നതിനൊപ്പം തിരുവനന്തപുരം ആര്‍.സി.സിയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ആര്‍സിസിയില്‍ ആദ്യഘട്ടത്തില്‍ ഒരു റോബോര്‍ട്ടാണുണ്ടാവുക.
റോബോര്‍ട്ടിക് കാന്‍സര്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്ര ക്രിയ നടത്താനുളള പദ്ധതി ആവിഷ്‌കരിച്ചത്. കോടിയേരി കാന്‍സര്‍ സെന്ററിനു പുറമെ കണ്ണൂര്‍ മിംസിലും സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി റോബര്‍ട്ടിന്റെ സഹായംഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications