Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ രോഹിണി ആരാധന നടത്തി

ഇരിട്ടി: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ ആരാധനകളില്‍ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. വന്‍ ഭക്തജന തിരക്കാണ് രോഹിണി ആരാധനാ നാളില്‍ അക്കരെ കൊട്ടിയുരില്‍ അനുഭവപ്പട്ടത്. സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെയാണ് ഇത്തവണ രോഹിണി ആരാധനാ പൂജകള്‍ നടന്നത്.

കുറുമാത്തൂര്‍ ഇല്ലത്തെ നായ്ക്കന്‍ സ്ഥാനികന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശം. പ്രായാധിക്യം മൂലം ഇദ്ദേഹത്തിന് ഇത്തവണ എത്താന്‍ കഴിയാഞ്ഞതാണ് ആലിംഗന പുഷ്പാഞ്ജലിയില്ലാതെ ആരാധനാ പൂജകള്‍ നടത്താന്‍ ഇടയാക്കിയത്. ആരാധനാ പൂജയുടെ ഭാഗമായി പൊന്നിന്‍ ശീവേലിയും സന്ധ്യക്ക് പാലമൃത് അഭിഷേകവും നടന്നു.

kannur

നാല് ആരാധനാ പൂജകളും അവസാനിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ ചതുശ്ശത പായസ നിവേദ്യങ്ങളാണ് നടക്കേണ്ടത്. മഹോത്സവത്തിലെ ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം 8 ന് ശനിയാഴ്ച നടക്കും. ഭഗവാന്റെ ജന്മനാള്‍ കൂടിയാണ് തിരുവാതിര. ഭഗവാന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. തുടര്‍ന്ന് ഒന്‍പതിന് പുണര്‍തം ചതുശ്ശതവും, പതിനൊന്നിന് ആയില്യം ചതുശ്ശതവും നടക്കും.

13 ന് മകം നാളില്‍ കലം വരവ് നടക്കും. അന്ന് ഉച്ചക്ക് നടക്കുന്ന ഉച്ച ശീവേലിക്ക് ശേഷം അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. 16 ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവക്ക് ശേഷം 17 ന് തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും. രോഹിണി ആരാധനാ ദിവസമായ വ്യാഴാഴ്ച കൊട്ടിയൂരില്‍ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രിമുതല്‍ അനുഭവപ്പെട്ട തിരക്കിന് വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണു അല്‍പ്പം ശമനമുണ്ടായത്. ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് ഇക്കുറി കൊട്ടിയൂര്‍ ഉത്സവം നടന്നു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+