കരാറുകാരന് ജോസഫിന്റെ മരണം: റോഷിജോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, അറസ്റ്റിലായത് അഞ്ച് പേര്!
ചെറുപുഴ: കെട്ടിട നിര്‍മാണ കരാറുകാരന് ജോസഫ് ആത്മഹത്യ ചെയ്യാനുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന റോഷി ജോസിനു ഹൈക്കോടതി ജാമ്യം. കെ കരുണാകരന് മെമ്മോറിയല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഏളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി പി ദാസന് എന്നിവര്‍ നല്കിയ വഞ്ചനാക്കേസിലും മരിച്ച ജോസഫിന്റെ ബന്ധുക്കള്‍ നല്കിയ ആത്മഹത്യ പ്രേരണക്കുറ്റത്തിലുമാണു റോഷി ജോസുള്പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്.
രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെ ഭാരവാഹി ടി വി അബ്ദുല്‍ സലീമിന് മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റു മൂന്ന് പേര്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കെകെ സുരേഷ്കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 18ന് പരിഗണിക്കും.

ചെറുപുഴയില്‍ കോണ്‍ഗ്രസില്‍ ഏറെ വിവാദമുണ്ടാക്കിയ കരാറുകാരന് ജോസഫിന്റെ ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടിയും നേതാക്കളും ഏറെ പ്രതിസന്ധിയിലായിരുന്നു. ഡിസി സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ ജോസഫിന്റെ കുടുംബത്തിന് വന്‍തുക നഷ്ടപരിഹാരം നല്‍കുകയും കെപിസിസി പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ടി സിദ്ദിഖ് ചെയര്‍മാനായ അന്വേഷണ സമിതി ലീഡര്‍ കെ കരുണാകരന് ട്രസ്റ്റിന്റെ മറവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചെറുപുഴ ഡവലപ്പേഴ്സ് എന്ന കമ്പിനി രൂപീകരിച്ച് സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായവര്‍ക്കെതിരെയുള്ള പാര്‍ട്ടി നടപടി നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കു ശേഷമുണ്ടാകുമെന്നാണ് സൂചന.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications