കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരാറുകാരന്‍ ജോസഫിന്റെ മരണം: റോഷിജോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, അറസ്റ്റിലായത് അ‍ഞ്ച് പേര്‍!

  • By Desk
Google Oneindia Malayalam News

ചെറുപുഴ: കെട്ടിട നിര്‍മാണ കരാറുകാരന്‍ ജോസഫ് ആത്മഹത്യ ചെയ്യാനുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന റോഷി ജോസിനു ഹൈക്കോടതി ജാമ്യം. കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഏളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി പി ദാസന്‍ എന്നിവര്‍ നല്‍കിയ വഞ്ചനാക്കേസിലും മരിച്ച ജോസഫിന്റെ ബന്ധുക്കള്‍ നല്‍കിയ ആത്മഹത്യ പ്രേരണക്കുറ്റത്തിലുമാണു റോഷി ജോസുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്.

അയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യംഅയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യം

രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെ ഭാരവാഹി ടി വി അബ്ദുല്‍ സലീമിന് മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റു മൂന്ന് പേര്‍ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കെകെ സുരേഷ്‌കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 18ന് പരിഗണിക്കും.

keralahighcourt-

ചെറുപുഴയില്‍ കോണ്‍ഗ്രസില്‍ ഏറെ വിവാദമുണ്ടാക്കിയ കരാറുകാരന്‍ ജോസഫിന്റെ ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടിയും നേതാക്കളും ഏറെ പ്രതിസന്ധിയിലായിരുന്നു. ഡിസി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ജോസഫിന്റെ കുടുംബത്തിന് വന്‍തുക നഷ്ടപരിഹാരം നല്‍കുകയും കെപിസിസി പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ടി സിദ്ദിഖ് ചെയര്‍മാനായ അന്വേഷണ സമിതി ലീഡര്‍ കെ കരുണാകരന്‍ ട്രസ്റ്റിന്റെ മറവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന കമ്പിനി രൂപീകരിച്ച് സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായവര്‍ക്കെതിരെയുള്ള പാര്‍ട്ടി നടപടി നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കു ശേഷമുണ്ടാകുമെന്നാണ് സൂചന.

English summary
Roshi Jose got bail in contractor joseph's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X