കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തി സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു, ഞ്ജിത്തിന്റെ ആശ്രിതരെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും നിർദേശം!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സിപിഎം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഇടത്തിലമ്പലത്തെ സി രഞ്ജിത്തിനെ വാഹനം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്സുകാരായ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. രഞ്ജിത്തിന്റെ ആശ്രിതരെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

<strong>കോൺഗ്രസിന്റെ പുതിയ ''താര പ്രചാരകർ''; അമേഠിയിൽ താരമായി റെയ്ഹാനും മിയാറയും, വീഡിയോ</strong>കോൺഗ്രസിന്റെ പുതിയ ''താര പ്രചാരകർ''; അമേഠിയിൽ താരമായി റെയ്ഹാനും മിയാറയും, വീഡിയോ

തലശ്ശേരി മണ്ണയാട് ജസിത നിവാസില്‍ രജുല്‍ (38), ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനടുത്ത പഞ്ചമഹലില്‍ ജി സതീശന്‍ (34), കാവുംഭാഗം വാവാച്ചിമുക്കിലെ പ്രജീഷ് (35), ഇടത്തിലമ്പലം മൈത്രി ബസ്സ്‌റ്റോപ്പിനടുത്ത എം.വി സുജിത്ത് (34), പൂവാടന്‍ അരുണ്‍ (42), എരഞ്ഞോളി കുടക്കളത്തെ ഇ.കെ സനീഷ് ബാബു (37), കോടിയേരി മൂഴിക്കരയിലെ സുധീഷ് എന്ന മുത്തു (39), തലായി ഗോപാല്‍ നിവാസില്‍ സന്തോഷ് എന്ന ജുഗ്‌നു (43) എന്നിവരായിരുന്നു പ്രതികള്‍.

Renjith

പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍, അഡ്വ. ജി.പി ഗോപാലകൃഷ്ണന്‍, പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ഭാസ്‌കരന്‍നായര്‍, പി.എസ് ശ്രീധരന്‍പിള്ള, ഈശ്വരന്‍ എന്നിവരാണ് ഹാജരായത്. തലശ്ശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍ വിനോദാണ് ഇന്ന് രാവിലെ വിധി പറഞ്ഞത്.

2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് മൂന്ന് മണിയോടെയാണ് എട്ടംഗ ആര്‍.എസ്.എസ് സംഘം വാളും കൊടുവാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് നഗരമധ്യത്തില്‍ വെച്ച് രഞ്ജിത്തിനെ വെട്ടിയും കുത്തിയും കൊന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിപറയുന്നത്.ഓട്ടോറിക്ഷ ഓടിച്ചു വരുന്നതിനിടെ എന്‍.സി.സി റോഡിലെ ലോഗന്‍സ് റോഡ് ജങ്ഷനില്‍ വെച്ചായിരുന്നു ആക്രമണം.

കാലിന് വെട്ടേറ്റ രഞ്ജിത്ത് രക്ഷപ്പെടുന്നതിനിടെ ജെന്റ്‌സ് തുണിക്കടക്ക് മുന്നില്‍ വീണു. പോലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലതു നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമായത്. ഡി.വൈ.എസ്.പി രഘുരാമന്‍, സി ഐ എം.വി സുകുമാരന്‍ എന്നിവരാണ് കേസന്വേഷിച്ചത്. തലശ്ശേരി സിഐയായിരുന്ന യു പ്രേമന്‍ കുറ്റപത്രം സമര്‍പ്പിച്ചു. രഞ്ജിത്തിന്റെ അനുജന്‍ ഉള്‍പ്പെടെ 24 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 40 രേഖകളും പതിനാല് തൊണ്ടിമുതലുകളും പരിശോധിച്ചു.

English summary
RSS activists abandoned in cpm worker murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X