കണ്ണൂരിൽ എസ്ഡിപിഐ പ്രകടനത്തിന് നേരെ ആർഎസ്എസ് ബോംബേറ്
കണ്ണൂർ; തില്ലങ്കേരിയിൽ എസ്ഡിപിഐ പ്രകടനത്തിന് നേരെ ആർഎസ്എസ് ബോംബേറ്. എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
എസ് ഡിപിഐ പ്രവർത്തകനും പടിക്കച്ചാൽ സ്വദേശിയുമായ റാസിഖിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. എബിവിപി പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.

കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു കൊലപാതകം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീനെ സംഘം ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സലാഹുദ്ദീൻ കൊല്ലപ്പെട്ടു.












Click it and Unblock the Notifications