Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർ.എസ്.എസ് പഠനശിബിരം നടത്തുന്നത് കൊലപാതകം നടത്താൻ: എം.വി ജയരാജൻ

തലശേരി: ന്യൂമാഹിയിലെ പുന്നോൽ സ്വദേശിയായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന ബിജെപി നേതാവിൻ്റെ പ്രതികരണം ജനങ്ങളെ കബളിപ്പിക്കാനാണെന്നന്ന് സി.പി.എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സി പി എമ്മിനോടുള്ള കടുത്ത ശത്രുത കാരണമാണ് ബി.ജെ.പിയും കോൺഗ്രസ്സും സായമീസ് ഇരട്ടകളെ പോലെ പ്രതികരിക്കുന്നത്. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Gallery Links mv-1585801907-1601049079-1

ബിജെപിയുടെ ബി ടീമായ കോൺഗ്രസ് സി.പിഎമ്മിനെ കുറ്റപ്പെടുത്തിയാണ് പ്രസ്താവന നടത്തിയത്. ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറയുന്ന ബിജെപി, മണ്ഡലം പ്രസിഡൻ്റും നഗരസഭാ കൗൺസിലറുമായ ലിജഷ് അറസ്റ്റിലായി.അപ്പോൾ ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസന് ലിജേഷിനെ അറിയില്ലെന്നാണോ പറയുന്നതെന്നും ജയരാജൻ ചോദിച്ചു.

ക്ഷേത്രോൽസവത്തിൽ നടന്ന സംഘർഷമാണ് കൊലപാതകത്തിന് പിന്നാലെന്ന് ചില കേന്ദ്രങ്ങൾ പറയുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണ്.

ഹരിദാസിൻ്റെ കൊലപാതകത്തിന് മുന്നേ ലിജേഷ് പുന്നോലിൽ നടത്തിയ കൊലവിളി പ്രസംഗം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈ പ്രസംഗത്തിൽ ബി.ജെ.പിയെ എതിർത്താൽ മുൻകാലങ്ങളിലുണ്ടായ അനുഭവം സി.പി.എം നേതാക്കളെ ഓർമിപ്പിക്കുന്നുണ്ട്.

ആറു പേരെയാണ് പുന്നോൽ മേഖലയിൽ ഇതുവരെയായി ആർ എസ് എസ് കൊലപ്പെടുത്തിയത്

അതിൽ മൂന്നു പേർ മൽസ്യതൊഴിലാളികളാണ്. ആർ എസ് എസ്സിൻ്റെ ഹിന്ദു രാഷ്ട്രത്തിൽ മത്സ്യതൊഴിലാളികൾക് സ്ഥാനമില്ല. സവർണർ മാത്രമാണ് അവരുടെ കണ്ണിൽ ഹിന്ദുക്കൾ .2021 ഡിസംബറിൽ പുന്നോലിന് സമീപത്തെ നങ്ങാറത്ത് പീടികയിൽ നടന്ന ഒ.ടി.സി പരിശീലനത്തിൽ പങ്കെടുത്തവരാണ് കൊലയിൽ പങ്കെടുത്തത്.

ഫെബ്രുവരി 27ന് വീണ്ടും ക്യാംപ് നടക്കുമെന്നാണ് അറിയുന്നത്. പഠനശിബിരത്തിൻ്റെ മറവിൽ ആയുധ പരിശീലനമാണ് നടക്കുന്നതെന്നും എം വി ജയരാജൻ ആരോപിച്ചു.ആർ എസ് എസ്സിൻ്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രവർത്തകർ പ്രകോപനങ്ങളിൽ പെടാതെ ജാഗ്രത പാലിക്കണം. ജനങ്ങളെ അണിനിരത്തി കൊലപാതക രാഷ്ട്രീയം നടത്തുന്ന ബിജെപിയെ ഒറ്റപ്പെടുത്തും.

ഇതുവരെയുള്ള പോലീസിൻ്റെ അന്വേഷണം ഫലപ്രദവും ശാസ്ത്രീയവുമാണ്. അതുകൊണ്ടാണ് യഥാർഥ പ്രതികളായ നാല് പേരെ ഉടനെ പിടികൂടാൻ കഴിഞ്ഞത് എന്നും ജയരാജൻ പറഞ്ഞു. കേരളത്തിൻ്റെ ക്രമസമധാനം തകർന്നെന്ന പ്രചരണം കോൺഗ്രസും ലീഗും ബി.ജെ.പിയും ജമാത്തെ ഇസ്ലാമിയും ചേർന്ന് നടത്തുന്നതാണ്. എന്നാൽ അങ്ങനെ ഈ സർക്കാരിനെ അട്ടിമറിക്കാനാണ് പുതിയെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്കണമെന്നും ജയരാജൻ പറഞ്ഞു.

Recommended Video

cmsvideo
    യുപിയില്‍ ബിജെപി റാലിയില്‍ നിന്ന് മടങ്ങുന്നവര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+