കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ കോണ്‍ഗ്രസിന് ക്രോസ്‌വോട്ട്: ആര്‍എസ്എസ് അന്വേഷണമാരംഭിച്ചു, ബിജെപി നേതാക്കൾ പ്രതിസന്ധിയിൽ...

  • By Desk
Google Oneindia Malayalam News

തലശ്ശേരി: തങ്ങളുടെ സ്വയംപ്രഖ്യാപിത നിലപാടിനു വിരുദ്ധമായി വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ടുചോര്‍ന്നത് ആര്‍എസ്എസ് അന്വേഷിക്കുന്നു. കടുത്ത എതിരാളിയായ പി ജയരാജനെ തോല്‍പിക്കുന്നകയെന്ന പ്രാദേശിക വികാരത്തിനുപരിയായി അണികളെ ക്രോസ്‌വോട്ടുചെയ്യാന്‍ ചില ബിജെപി നേതാക്കളും പ്രേരിപ്പിച്ചുവെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

<strong><br>ശ്രീലങ്ക ഭീകരാക്രമണം: ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങളുടെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍</strong>
ശ്രീലങ്ക ഭീകരാക്രമണം: ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന വസ്ത്രങ്ങളുടെ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും യുഡിഎഫിനു വോട്ടുചെയ്യരുന്നതെന്ന നിര്‍ദ്ദേശം ബിജെപി കേന്ദ്ര നേതൃത്വവും നല്‍കിയിരുന്നു. ഇതുകൂടാതെ ഈക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് ആര്‍എസ്എസ് നിര്‍ദേശപ്രകാരം സര്‍ക്കുലറും ഇറക്കി. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും കടുത്ത മത്സരം നടക്കുന്ന വടകരയില്‍ ഈക്കാര്യം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.

BJP

ചുരുങ്ങിയത് കാല്‍ ലക്ഷം വോട്ടുകള്‍ ഇവിടെ നിന്നും യു.ഡി. എഫ് പാളയത്തിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെസജീവനും ഈക്കാര്യം ആര്‍.എസ്എസ് നേതൃത്വത്തിട്ടുണ്ട്പരാതിപ്പെട്ടിട്ടുണ്ട്. തലശേരി മണ്ഡലത്തില്‍ പി.കെകൃഷ്ണദാസ്, വി.മരളീധര ഗ്രൂപ്പുകള്‍ സജീവമാണ്. ഈ ഗ്രൂപ്പുകള്‍ വോട്ടുമറിക്കാന്‍ മത്സരിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആര്‍. എസ്. എസിനു ബലിദാനികളുള്ള താലൂക്കുകളിലൊന്നാണ് തലശ്ശേരി.

അന്‍പതു വര്‍ഷംമുന്‍പ് തുടങ്ങിയ കൊലക്കത്തി രാഷ്ട്രീയത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല.കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമോറെയായി തലശേരി താലൂക്കില്‍ നിരവധി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ചെറുതല്ലാത്ത പങ്ക് പി.ജയരാജനുണ്ടെന്നാണ് അണികളുടെ വിശ്വാസം. ജയരാജനെതിരെയുള്ള പ്രതിഷേധം വോട്ടായി ഒഴുകിയെന്നും ഇതിനു ബി.ജെ.പിയിലെ ചില നേതാക്കള്‍ കൂട്ടുനിന്നുവെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന ആര്‍. എസ്. എസ് തെരഞ്ഞെടുപ്പു അവലോകനയോഗത്തിലെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വി.കെ സജീവന് മുക്കാല്‍ ലക്ഷത്തിലേറെ വോട്ടുലഭിച്ച മണ്ഡലമാണ് വടകര. ഇക്കുറിയതു ഒന്നേ കാല്‍ ലക്ഷമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് തലശ്ശേരി മണ്ഡലത്തില്‍ നിന്നും ഗണ്യമായി വോട്ടു ചോര്‍ന്നതായി മനസിലായത്. ഇതിനുത്തരവാദികളെ കണ്ടെത്തി ഉടന്‍ നടപടിയെടുക്കണമെന്നാണ് ആര്‍. എസ്. എസ് നിര്‍ദേശം. തെരഞ്ഞെടുപ്പു വിധിക്കുശേഷം വരുന്ന പാര്‍ട്ടി അഴിച്ചുപണിയില്‍ ബി.ജെ.പിയിലെ ചില തലമുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കു കസേര നഷടപ്പെടുമെന്നാണ് സൂചന.

English summary
RSS investigation about cross vote in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X