മരുമകള്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി: നോമിനേഷന് നല്‍കുന്നത് തടയാനെത്തിയ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍!!
കണ്ണൂര്‍: തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയോട് നോമിനേഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയുധങ്ങളുമായെത്തിയ അമ്മാവന് ഉള്‍പ്പെടെയുള്ള ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയോടെയാണ് കോളജ് അങ്കണത്തില്‍ കാറില്‍ രണ്ട് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സംഘം എത്തിയത്.
മരുമകള്‍ കോളജിലെ രïാംവര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയാണ്. അമ്മാവനായ കണ്ണവം ഉഴിഞ്ഞാല്‍ ഹൗസില്‍ എസ്. രാജേഷ് (40), സുഹൃത്തുക്കളായ കണ്ണവം വിഗ്നേശ്വരം ഹൗസില്‍ പി. വിശാഖ് (27), കണ്ണവം കാവേരി ഹൗസില്‍ പി.വി ശ്രീനിഷ് (30), കണ്ണവം തച്ചന്കïി ഹൗസില്‍ വി. സനീഷ് (32), കണ്ണവം തൈക്കïി ഹൗസില്‍ എന്‍. നിഖില്‍ (25), കണ്ണവം ശ്രീരാഗം ഹൗസില്‍ പി. ലിജിന്‍ (30) എന്നിവരെയാണ് ധര്‍മ്മടം പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടേമ്പത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മരുമകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അമ്മാവനായ രാജേഷ് എതിരായിരുന്നുവെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പോലീസ് കണ്ടെത്തിയത്. കെ.എല്‍ 58 ടി 2231 മാരുതി കാറിലാണ് ഇവര്‍ ആയുധങ്ങളുമായെത്തിയത്. ആയുധങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി സ്വന്തം ഇഷ്ടപ്രകാരമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതെന്നും പോലീസ് പറഞ്ഞു. പ്രതികളെ തലശേരി കോടതി റിമാന്‍ഡ്് ചെയ്തു
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications