കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരുമകള്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി: നോമിനേഷന്‍ നല്‍കുന്നത് തടയാനെത്തിയ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയോട് നോമിനേഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയുധങ്ങളുമായെത്തിയ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയോടെയാണ്‌ കോളജ് അങ്കണത്തില്‍ കാറില്‍ രണ്ട് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സംഘം എത്തിയത്.

പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം.. എല്‍ഡിഎഫ് യോഗം ഇന്ന്പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം.. എല്‍ഡിഎഫ് യോഗം ഇന്ന്

മരുമകള്‍ കോളജിലെ രïാംവര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയാണ്. അമ്മാവനായ കണ്ണവം ഉഴിഞ്ഞാല്‍ ഹൗസില്‍ എസ്. രാജേഷ് (40), സുഹൃത്തുക്കളായ കണ്ണവം വിഗ്നേശ്വരം ഹൗസില്‍ പി. വിശാഖ് (27), കണ്ണവം കാവേരി ഹൗസില്‍ പി.വി ശ്രീനിഷ് (30), കണ്ണവം തച്ചന്‍കïി ഹൗസില്‍ വി. സനീഷ് (32), കണ്ണവം തൈക്കïി ഹൗസില്‍ എന്‍. നിഖില്‍ (25), കണ്ണവം ശ്രീരാഗം ഹൗസില്‍ പി. ലിജിന്‍ (30) എന്നിവരെയാണ് ധര്‍മ്മടം പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടേമ്പത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

rssarrest-1

മരുമകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അമ്മാവനായ രാജേഷ് എതിരായിരുന്നുവെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പോലീസ് കണ്ടെത്തിയത്. കെ.എല്‍ 58 ടി 2231 മാരുതി കാറിലാണ് ഇവര്‍ ആയുധങ്ങളുമായെത്തിയത്. ആയുധങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി സ്വന്തം ഇഷ്ടപ്രകാരമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതെന്നും പോലീസ് പറഞ്ഞു. പ്രതികളെ തലശേരി കോടതി റിമാന്‍ഡ്് ചെയ്തു

English summary
RSS leader and others arrested in Kannur on reaches college with weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X