കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂര്‍ നഗര സഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെപി ഹാഷിമിനെയാണ് വധിക്കാന്‍ ശ്രമിച്ചത്

Google Oneindia Malayalam News
congress worker

തലശേരി: പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍.കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ പി ഹാഷിമിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി കോടതി റിമാന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂര്‍ നഗര സഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെപി ഹാഷിമിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ. ചൊക്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ഷാജുവും, സംഘവുമാണ് അറസ്റ്റ് ചെയ്തത്.

പൂക്കോം മൊയിലോത്തെ എം.കെ രഞ്ചു, അണിയാരത്തെ എം ടി കെ സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഹാഷിമിനെതിരായ അക്രമത്തില്‍ അഞ്ചു പേര്‍ക്കെതിരേയാണ് വധശ്രമക്കുറ്റത്തിന് ചൊക്ലി പൊലീസ് കേസെടുത്തത്. പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരവേ ഒന്നും രണ്ടും പ്രതികള്‍ക്ക് വീട്ടില്‍ ഭക്ഷണവും, മറ്റ് സൗകര്യങ്ങളും ഒരുക്കി ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റത്തിന് മംഗലാട്ട് താഴെക്കുനിയില്‍ പവിത്രനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടാഴ്ച്ച മുന്‍പ്

പന്ന്യന്നൂര്‍ കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ടു ബോര്‍ഡ് വയ്ക്കുന്നതിലെ തര്‍ക്കമാണ് അക്രമത്തിന് തുടക്കമിട്ടത്. പന്ന്യന്നൂര്‍ പൂക്കോത്തെ ആര്‍എസ്എസ് ഖണ്ഡകാര്യവാഹക് സിടിഐ അനീഷ്, അതുല്‍ തുടങ്ങി അഞ്ച് പേര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അനീഷിന്റെ വീടും അക്രമിക്കപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനെതിരെയും അക്രമം നടന്നു.

ഇതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാവും പാനൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി ഹാഷിം ക്രൂരമായി അക്രമിക്കപ്പെടുന്നത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റു ഹാഷിമിന്റെ കാല്‍ തകര്‍ന്നിരിക്കുകയാണ് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.

തന്നെ അക്രമിച്ചത് എപ്പോഴും കാണുകയും വാര്‍ത്തമാനം പറയുകയും ചെയ്യുന്ന അടുത്തറിയാവുന്നവരാണെന്ന് ഹാഷിം പൊലിസിന് മൊഴി നല്‍കിയിരുന്നു. ഹാഷിം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇരുമ്പ് വടി കൊണ്ടുള്ള അക്രമത്തില്‍ ഇരുകാലുകളും തകര്‍ന്ന ഹാഷിം ചികിത്സയിലാണ്.

English summary
rss leaders remanded after trying to murder congress worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X