കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ ബോംബ് സ്‌ഫോടനം: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കോടതിയില്‍ കീഴടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക് പറ്റിയ കേസിലെ പ്രതി ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബു കോടതിയില്‍ കീഴടങ്ങി. പ്രതി ഇന്നുച്ചയോടെ തളിപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഏപ്രില്‍ 12 വരെ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെകിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, ഇന്റേണല്‍ റിപ്പോര്‍ട്ടുകളുടെ ഫലം ഇങ്ങനെ

സംഭവത്തില്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), അയല്‍വാസി ശിവകുമാറിന്റെ മകന്‍ ഖജന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗോകുല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഖജന്‍രാജ് കണ്ണൂരിലെ കൊയിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസും ബോംബുസ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും ഈ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

blast-1553352475

വീടിന്റെ വശത്തെ ചായ്പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട് സ്റ്റീല്‍ ബോംബുകള്‍. കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അരയ്ക്കു താഴെയാണ് പരുക്കേറ്റത്. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്നാണ് ചോരയില്‍കുളിച്ചു പിടയുന്ന കുട്ടികളെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്.

ബോംബ്‌സ്‌ഫോടനത്തെ തുടര്‍ന്ന് ആര്‍. എസ്. എസ് നേതാവായ ഷിബു സംഭവസ്ഥലത്തും നിന്നും മുങ്ങുകയായിരുന്നു. ഏറെ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ ഒടുവില്‍ ഇന്നാണ് പൊലിസില്‍ കീഴടങ്ങിയത്. ആര്‍. എസ. എസ് നേതാവിന്റെ വീട്ടില്‍ ബോംബു സൂക്ഷിച്ചത് തെരഞ്ഞെടുപ്പു സമയത്ത് അക്രമം നടത്താനാണെന്ന ആരോപണവുമായി സി. പി. എം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചു യാതൊരു വിശദീകരണവും ബി.ജെ.പി നല്‍കിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമൊഴിവാക്കുന്നതിനായി ജില്ലയിലെ രാഷ്ട്രീയസംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പൊലിസ് വ്യാപകമായ പരിശോധനനടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് ബോംബു സ്‌ഫോടനമുണ്ടായത്.

English summary
RSS Worker surrenders in kannur over bomb keeps at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X