'സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കട്ടിൽ തള്ളുമെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ ധർണക്കിടെയായിരുന്നു കൊലവിളി മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ഷാജറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന ആരോപണത്തില്‍ തുടങ്ങിയ തര്‍ക്കം ഇരുവിഭാഗംവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വഴിമാറുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യങ്ങള്‍.

Recommended Video
അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മെമ്പറുമായ പിപിഷാജിറിന് നേരെയുള്ള ആർഎസ.എസ് വധഭീഷണയിൽ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സമാധാനപരമായ് പോകുന്ന ഒരു നാടിനെ അക്രമണങ്ങളിലേക്ക് നയിക്കുന്ന സംഘപരിവാർ ഭീകരതക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ പേരുടേയും പ്രതിഷേധം ഉയർന്ന് വരണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
മമ്മൂട്ടിക്കൊപ്പം അടിയുറച്ച കോൺഗ്രസുകാർ, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications