കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ മരങ്ങളുടെ ഇല ചീഞ്ഞു കൊഴിഞ്ഞു: കണ്ണൂരില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ കോടികളുടെ നഷ്ടം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ പെരുമഴ തകര്‍ത്തത് റബര്‍ കര്‍ഷകരുടെ ജീവിതം. റബര്‍ വെട്ടി പാലെടുക്കേണ്ട സമയത്താണ് കനത്തമഴ തുടങ്ങിയത്. സാധാരണമഴക്കാലത്ത് രണ്ടുമാസം പ്രയാസമില്ലാതെ പാല്‍ എടുക്കാനാകാറുണ്ട്. പ്രളയം കാരണം തുടര്‍ച്ചയായി ഓഗസ്റ്റ് മുതല്‍ ജനുവരി വരെ ഉല്‍പാദനം നിലക്കുന്നത് റബര്‍ കര്‍ഷകരെ പൂര്‍ണമായും കണ്ണീരിലാഴ്ത്തിയിരിക്കയാണ്. ജില്ലയിലെ മലയോര മേഖലയിലെ പ്രധാന കൃഷിയും വരുമാനമാര്‍ഗമാണ് റബര്‍. മലയോര മേഖലയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് റബര്‍ കൃഷിയുള്ളത്.

കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരംകേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം

rubberplantation-15

റബര്‍മരത്തില്‍ നിറയെ ഇലകളുണ്ടെങ്കില്‍ മാത്രമേ റബര്‍ പാല്‍ ഉല്‍പാദനമുണ്ടാകുകയുള്ളു. ഇപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും ടാപ്പിങ് നിര്‍ത്തിവച്ചിരിക്കയാണ്. ടാപ്പിങ് നിര്‍ത്തിയതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലായി. തോട്ടമുടമകളും കടുത്ത പ്രതിസന്ധിയിലാണ്. പ്രളയത്തില്‍ ദുരിതത്തിലായ റബര്‍ കര്‍ഷകരേയും തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യം.

English summary
Rubber farmers face setback after Kerala flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X