റോഡ് നിര്‍മാണത്തെ ചൊല്ലിതര്‍ക്കം, തലശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
റോഡ് നിര്‍മാണത്തെ ചൊല്ലിതര്‍ക്കം, തലശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തലശേരി നഗരസഭാ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. ഇതിനെ ഭരണപക്ഷം എതിര്‍ത്തതോടെ നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു.
കണ്ണൂര്‍: തലശേരി നഗരസഭാ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. ഇതിനെ ഭരണപക്ഷം എതിര്‍ത്തതോടെ നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു.
വിവിധ വികസന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതാണ് ഭരണപക്ഷ ബെഞ്ചിനെ പ്രകോപിപ്പിച്ചത്.

പാലിശേരി, ചേറ്റംകുന്ന് റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക, മത്സ്യമാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, തെരുവുവിളക്കുകള്‍ തെളിയിക്കുന്ന നിലാവ് പദ്ധതി കാര്യക്ഷമമാക്കുക, പിയര്‍റോഡിനെ കൈയേറ്റത്തില്‍ നിന്നു മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യുഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി യോഗത്തിലെത്തിയത്.
ഭരിക്കാനാകുന്നില്ലെങ്കില്‍ രാജിവച്ചുപോകണമെന്ന യുഡിഎഫ് അംഗം കെപി അന്‍സാരി ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമായി. യുഡിഎഫ് അംഗത്തിന്റെ പരാമര്‍ശനത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നു. ഇതുരേഖകളില്‍ നിന്നും നീക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പിയര്‍ റോഡിലെ കൈയേറ്റം യു.ഡി.എഫ് അംഗം ഫൈസല്‍ പുനത്തിലാണ് യോഗത്തെ അറിയിച്ചു. വിഷയം പൊലിസിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി മറുപടി പറഞ്ഞു. പാലിശേരി -ചേറ്റംകുന്ന് റോഡിനോട് നഗരസഭ അവഗണന കാട്ടുന്നില്ലെന്നു മത്സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിഞ്ഞദിവസം ബ ന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു അധ്യക്ഷ മറുപടിയായി പറഞ്ഞു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സി. ഗോപാലന്‍, സി. സോമന്‍, കെ.എം ശ്രീശന്‍, കെ. ഭാര്‍ഗവന്‍, കെ.വി വിജേഷ്, പ്രീതാ പ്രദീപ്, ടി.വി റാഷിദ, എന്‍. മോഹനന്‍, കെ.പി ഷാനവാസ് സംസാരിച്ചു.












Click it and Unblock the Notifications