കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂരില്‍ ഇതുവരെ ലഭിച്ചത് 5.74 കോടി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മഴ ദുരിതം വിതച്ച കേരളത്തിനു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂരില്‍ നിന്നും ഇതുവരെ ലഭിച്ചത് 5.74 കോടി രൂപ. ഇന്നലെ (ആഗസ്റ്റ് 29) മാത്രം പണമായി 11,44,502 രൂപയും ചെക്കായി 10,37,467 രൂപയും കലക്ടറേറ്റില്‍ ലഭിച്ചു. നിരവധി പേരാണ് ഇപ്പോഴും സംഭാവന നല്‍കാനായി കണ്ണൂര്‍ കലക്ടറേറ്റില്‍ എത്തുന്നത്. ഇതുവരെ 5,74,21,113 രൂപയാണ് ദുരിതാശ്വാസ നിധികലക്ടറേറ്റില്‍ ലഭിച്ചത്.

മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം

പ്രിയ അസോസിയേറ്റ്‌സ് ഇരിട്ടി (15 ലക്ഷം രൂപ), കണ്ണൂര്‍ പേ ആന്‍ഡ് അക്കൗണ്ട്‌സിലെ (ഡിഎസ്‌സി) ഓഫീസര്‍മാരും ജീവനക്കാരും (1,75,000 രൂപ), പുതിയ തെരു സ്വദേശി മുഹമ്മദ് അര്‍ഷാം കെ (1,71,337 രൂപ), എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ (1,38,970), ഇന്റര്‍ലോക്ക് ആന്‍ഡ് ടൈല്‍സ് മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍ (1,28,601 രൂപ), സര്‍ സെയ്ദ് കോളേജിലെ 1984-1987 ബാച്ച് ബി.കോം വിദ്യാര്‍ത്ഥികള്‍ (1,10,000 രൂപ), കണ്ണൂര്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിലെ ജീവനക്കാര്‍ (ഒരു ലക്ഷം രൂപ) എന്നിവര്‍ കലക്ടറേറ്റിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറി.

CMDRF

മഹാരാഷ്ട്രയിലെ താനെയിലുള്ള സുലോചന ദേവി സിംഘാനിയ ഐ ബി വേള്‍ഡ് സ്‌കൂള്‍ ഒരു കണ്ടെയിനര്‍ നിറയെ സാധനങ്ങളാണ് കേരളത്തിനായി അയച്ചത്. ഇത് കണ്ണൂര്‍ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. അരി, ധാന്യങ്ങള്‍, ആട്ട, റവ, സ്റ്റൗ, കുക്കര്‍, ചെരിപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് കണ്ടെയിനറില്‍ എത്തിയത്. ഇവ ആവശ്യമനുസരിച്ച് ദുരിതം ബാധിച്ച ജില്ലകളിലേക്ക് അയക്കും. ചൊവ്വ സ്വദേശി ശിവദാസിന്റെ മകനും യു കെ പൗരനുമായ റോമിയോ, ഭാര്യ ജൊഹാന എന്നിവര്‍ വസ്ത്രങ്ങള്‍, വിറ്റാമിന്‍ ഗുളികകള്‍, വെള്ളം ശുദ്ധീകരിക്കാനുള്ള ഗുളികകള്‍, പാദരക്ഷകള്‍ എന്നിവ ദുരിതാശ്വാസത്തിനായി കലക്ടറേറ്റില്‍ നല്‍കി.

ഇന്ത്യയിലെ വിവിധ സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ജില്ലക്കാരായ സൈനികരുടെ കൂട്ടായ്മയായ ടീം കണ്ണൂര്‍ സോള്‍ജേ്യഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂക നല്‍കി. ധനേഷ് എളയാവൂര്‍, ജിജു ശ്രീകണ്ഠപുരം, ഷിന്‍സ് കണ്ണൂര്‍, രാജേഷ് മുഴപ്പിലങ്ങാട്, സന്തോഷ് എരുവേശി, അമൃതേഷ് എളയാവൂര്‍, ജിതേഷ് കൂടാളി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയെ തുക ഏല്‍പ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.


Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Rupees 5.7 crores were amassed at Kannur Collectorate for flood relief as donations towards CMDRF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X