Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് പവാറിന്റെ നിലപാട് കേരളത്തിലെ എൻസിപി സഖ്യത്തെ ബാധിക്കില്ല: എസ്ആർപി

കണ്ണൂർ: മഹാരാഷ്ട്രയിൽ എൻസിപിയെ കൂട്ടുപിടിച്ച് അധികാരം പിടിച്ച ബിജെപിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള ' ജനാധിപത്യത്തിനുമേല്‍ ബിജെപി നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ കടന്നാക്രമണവും അട്ടിമറിയുമാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ദുരുപയോഗപ്പെടുത്തിയാണ് ഈ അട്ടിമറി.

ഇന്ത്യയിലെ ജനാധിപത്യപ്രസ്ഥാനം ഇതിനു ശക്തിയായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ നിയമാധിഷ്ഠിത സ്ഥാപനങ്ങളെ ബിജെപി ഇതിനായി ദുരുപയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം കൊണ്ടുമാത്രമേ ഇത്തരം നടപടികളെ പരാജയപ്പെടുത്താനാവൂ. ശരത് പവാറിനും ഇതില്‍ പങ്കുള്ളതായി കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ഈ സംഭവവികാസങ്ങളില്‍ ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി.

srp-1554

മറ്റു തരത്തിലുള്ള ഊഹാപോഹങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ എന്‍സിപി നേതാക്കളും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സംഭവം കേരളത്തില്‍ സര്‍ക്കാരിനെയോ മുന്നണി ബന്ധത്തെയൊ ഒരു തരത്തിലും ബാധിക്കാനിടയില്ലെന്നും എസ്ആര്‍പി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+