Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിക്കെതിരെ പോരാടാൻ അന്നപൂർണ: സച്ചിന്റെ ആത്മകഥ നൂറു വിദ്യാലയങ്ങളിലേക്ക്

കണ്ണുർ: ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിച്ച ജസ്റ്റ് സെ നോ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഗിവ് മോർ സൗജന്യ പുസ്തക വിതരണ പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും.


സംസ്ഥാന സർക്കാരിന്റെ ലഹരി ബോധവത്കരണ പദ്ധതിയായ വിമുക്തിയുടെ ബ്രാൻഡ് അംബാസഡറായ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കരിന്റെ ആത്മകഥയായ 'പ്ലെയിങ് ഇറ്റ് മൈ വേ' കേരളത്തിലെ നൂറു വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസും അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കൊമ്മേഴ്സ് മുൻ പ്രസിഡന്റുമായ മഹേഷ് ചന്ദ്ര ബാലിഗയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊഫ.കെ. ഫൽഗുനൻ എന്നിവർ ചേർന്ന് താവക്കര ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അർജുൻ കൃഷ്ണൻ, നമിത്ത് കൃഷ്ണൻ എന്നിവർക്ക് നൽകി നിർവഹിച്ചു.

sachin


ലഹരി വിരുദ്ധ പ്രചരണത്തിന് സ്പോർട്സ് മികച്ച ഉപാധിയാണെന്നും കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാൻഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ 'പ്ലെയിങ് ഇറ്റ് മൈ വേ' യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്കൂൾ - കോളേജുകളിലേക്ക് 'അന്നപൂർണ ഗിവ് മോർ' സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് എന്ന് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അറിയിച്ചു.

മറ്റു കായിക താരങ്ങളും സിനിമ താരങ്ങളും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും പരസ്യത്തിൽ അഭിനയിക്കുമ്പോൾ സച്ചിൻ തെൻഡുൽക്കർ നിരവധി തവണ ഓഫറുകൾ ലഭിച്ചിട്ടും ഒരിക്കൽ പോലും അത്തരം പരസ്യത്തിൽ അഭിനയിച്ചിട്ടില്ല എന്ന് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യൻ യുവ ജനതയെ സ്വാധീനിക്കാൻ ശേഷിയുള്ള ഒട്ടേറെ ജീവിത അനുഭവങ്ങൾ 'പ്ലെയിങ് ഇറ്റ് മൈ വേ' എന്ന സച്ചിന്റെ ആത്മകഥയിലുണ്ടെന്നും അതിനാലാണ് ലഹരിക്കെതിരെ 'അന്നപൂർണ ഗിവ് മോർ' പുസ്തക വിതരണ ക്യാമ്പയിനിന്‌ സച്ചിന്റെ ആത്മകഥ തെരെഞ്ഞെടുത്തത് എന്ന് ജോഫിൻ ജെയിംസ് കൂട്ടിച്ചേർത്തു.*

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 24 ന് കണ്ണൂരിൽ നിന്ന്‌ കോട്ടയത്തേക്ക് ലഹരി വിരുദ്ധ വാഹന പ്രചാരണ ' യാത്ര സംഘടിപ്പിക്കുമെന്ന് ജോഫിൻ ജെയിംസ് അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന 'ജസ്റ്റ് സെ നോ' ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് അന്നപൂർണ ഗിവ് മോർ പദ്ധതി ആവിഷ്ക്കരിച്ചതെന്നു അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരി മഹേഷ് ചന്ദ്ര ബാലിഗ അറിയിച്ചു. കണ്ണൂർ ആകാശവാണിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ പ്രചരണാർത്ഥം അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കണ്ണൂർ സിറ്റി പോലീസുമായി ചേർന്നു നിലവിൽ 'സിഗ്നേച്ചർ റേഡിയോ ടെലി ക്വിസ്' സംഘടിപ്പിക്കുന്നുണ്ട്.

ദേശീയ അധ്യാപക അവാർഡ് ജേതാവും താവക്കര ഗവ. യു.പി.സ്കൂൾ ഹെഡ് മാസ്റ്ററുമായ രാധാകൃഷ്ണൻ മാണിക്കോത്തിനെ ചടങ്ങിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരിയായ മഹേഷ് ചന്ദ്ര ബാലിഗ പൊന്നാട നൽകി ആദരിച്ചു.

ജൂൺ 14 ലോക രക്തദാന ദിനത്തിന്റെ പ്രാധാന്യത്തിനെ കുറിച്ചും സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതെകുറിച്ചും അന്നപൂർണ കോർ കമ്മിറ്റി അംഗവും റിട്ടയേർഡ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസുമായ കെ.സുധാകരൻ ക്ലാസ് നയിച്ചു. തുടർന്ന് താവക്കര ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി ലോക രക്തദാന ദിനം ആഘോഷിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അന്നപൂർണ വളണ്ടീയർമാർ രക്തം നൽകി ലോക രക്തദാന ദിനാഘോഷത്തിൽ പങ്കാളികളായി.

അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കോ - ഓർഡിനേറ്റർ അലൻ മാത്യു, താവക്കര ഗവ. യു.പി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.കെ.രജനി, അധ്യാപികമാരായ ടി.കെ ബീന,
ദീപ. പി.എൻ, ബേബി രഞ്ജിനി, ധന്യ.സി, ജലജ ഇ.എം എന്നിവർ നേതൃത്വം നൽകി.

Recommended Video

cmsvideo
    Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+