സാജന് ഇഫക്ട്: കെട്ടിട നിര്‍മാണ അദാലത്തുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സംരഭകന് സാജന് പാറയിലിന്റെ ആത്മാഹുതി സര്‍ക്കാര്‍ ചുവപ്പുനാടകളുടെ കെട്ടഴിക്കുന്നു. ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് സാജന് നിര്‍മിച്ച പാര്‍ത്ഥാസ് കണ്വെന്ഷന് സെന്ററിനണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയും സെക്രട്ടറി ഗിരീഷും അനുമതി നിഷേധിച്ചതാണ് സാജന് ജീവനൊടുക്കാന്‍ കാരണമെന്നു ഭാര്യബീനയും ബന്ധുക്കളും ആരോപിച്ചു.
പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയും ചെയ്തു. നൈജീരിയയില്‍ ഏറെക്കാലം ജോലി ചെയ്ത സാജന് കൊറ്റാളിയിലെ സജീവ സി പിഎം പ്രവര്‍ത്തകനും പി ജയരാജനോ് ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമായിരുന്നു. നിസാരകാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ പാര്‍ത്ഥാസ് കണ്വെന്ഷന് സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സാജന്റെ ജീവനൊടുക്കിയതെന്ന ആരോപണം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ നഗരസഭാ ചെയര്‍പേ്സണ്‍ പി കെ ശ്യാമളയും വിഷയത്തില്‍ അന്യായമായി മന്ത്രിയുടെ ഓഫിസുവഴി ഇടപെട്ടുവെന്ന ആരോപണം അവരുടെ ഭര്‍ത്താവ് എം വി ഗോവിന്ദനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി.

ഇതോടെ പി.ജയരാജനും കണ്ണൂര്‍ ജില്ലാകമ്മിറ്റി നേതാക്കളും ഒരു ഭാഗത്തും മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസഥാന സെക്രട്ടറിയുടെയും പിന്തുണയുള്ള എം.വി ഗോവിന്ദന് മറുഭാഗത്തുമായി യുദ്ധമാരംഭിച്ചു. സിപിഎമ്മിലെ ഉള്‍പാര്‍ട്ടി വിഭാഗീയതയുടെ ആക്കം കൂട്ടുന്ന സംഭവങ്ങളാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ധര്‍മശാലയില്‍ നടന്ന സി.പി. എം വിശദീകരണ യോഗത്തില്‍ വച്ച് ഈ വിഷയം കൈക്കാര്യം ചെയ്തതില്‍ പികെ ശ്യാമളയ്ക്കു വീഴ്ചപറ്റിയെന്ന പരസ്യവിമര്‍ശനം ജയരാജന് ഉന്നയിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയാക്കി. ഇതോടെ ജയരാജനെ പരസ്യമായി തിരുത്തി പി കെ ശ്യാമളയുടെ പക്ഷം ചേര്‍ന്നുകൊണ്ട് സംസ്ഥാന കമ്മിറ്റി നിലപാട് സ്വീകരിച്ചു. പാര്‍ട്ടി കണ്ണൂര്‍ ഘടകത്തിലെ വിഭാഗീയത ആളിക്കത്തിച്ചതിനോടൊപ്പം സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടാനും സാജന്റെ ആത്മഹത്യയിടയാക്കി.കിട്ടിയ അവസരം മുതലെടുത്തുക്കൊണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും ആന്തൂര്‍ നഗരസഭയക്കും പിണറായി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചു. പ്രവാസികള്ക്ക്കൊലക്കയര് തീര്‍ക്കുന്ന സര്‍ക്കാരാണിതെന്നു പ്രതിപക്ഷം പ്രചണ്ഡ പ്രചരണം നടത്തി.
ഇതോടെയാണ് മുഖം രക്ഷിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് സത്വര നടപടി സ്വീകരിച്ചത്. നഗരസഭാ സെക്രട്ടറിയെയും എന്‍ജിനിയറെയും നീക്കിയതിനു ശേഷം അതിവേഗം തന്നെ പാര്‍ത്ഥാസിന് അനുമതി നല്കാന് മന്ത്രി എ.സി മൊയ്തീന് ഉത്തരവിടുകയായിരുന്നു. ഇതിനു ശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കെട്ടിടനിര്‍മാണ അനുമതിയും മറ്റുവിഷയങ്ങളും പഞ്ചായത്ത് തലം മുതല്‍ കോര്പറേഷന് വരെയുള്ള സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ സംസഥാന വ്യാപകമായി കെട്ടിട നിര്‍മാണ അദാലത്തുകള്‍ നടത്തും. ഓരോഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സംരഭകരുടെ നീറുന്ന പ്രശ്നങ്ങള്‍ കാണുന്നതിനായി സ്വന്തം നാട്ടിലെ ഒരു യുവവ്യവസായി ആത്മഹത്യചെയ്യേണ്ടി വന്നുവെന്നു മാത്രം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications